
News
അവാര്‍ഡ് കിട്ടേണ്ട ദിലീപിന്റെ സിനിമകള്‍ പലപ്പോഴും പിന്തള്ളപ്പെട്ടിട്ടുണ്ട്;ബിബിന്‍ ജോര്‍ജ്!
അവാര്‍ഡ് കിട്ടേണ്ട ദിലീപിന്റെ സിനിമകള്‍ പലപ്പോഴും പിന്തള്ളപ്പെട്ടിട്ടുണ്ട്;ബിബിന്‍ ജോര്‍ജ്!

By
മിമിക്രി താരമായെത്തി വളരെ പെട്ടന്ന് സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് ബിബിന്‍ ജോര്‍ജ്.ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിലെ ബിബിന്റെ വില്ലൻ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഒരു ചാനൽ പരുപാടിയിൽ താരം ദിലീപിനെക്കുറിച്ച് പറഞ്ഞ കുറച്ചു കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്.
പരിപാടിയുടെ പുരസ്കാരദാനചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയത് ദിലീപായിരുന്നു. വേദിയില്‍ ബിബിന്‍ ജോര്‍ജ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മിമിക്രി കലാകാരനായി തന്നെ പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും. പലപ്പോഴും സിനിമാമേഖലയില്‍ ഉള്ളവര്‍ മിമിക്രി എന്ന കലയെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അവാര്‍ഡ് കിട്ടേണ്ട ദിലിപേട്ടന്റെ സിനിമകള്‍ പലപ്പോഴും പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും എങ്കിലും നെഞ്ചുംവിരിച്ച് ഞാന്‍ മിമിക്രികാരന് ആണെന്ന് പറയുന്ന ദിലീപേട്ടന് കൈയ്യടി കൊടുക്കണെമെന്നും ബിബിന്‍ വേദിയില്‍ പറഞ്ഞു. ബിബിന്‍ ജോര്‍ജും മിമിക്രിവേദിയില്‍ നിന്നാണ് സിനിമാരംഗത്ത് എത്തിയത്. തനിക്കും പലപ്പോഴും ആ മാറ്റിനിര്‍ത്തല്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ തുറന്ന്പറഞ്ഞു. വേദയില്‍ ഗിന്നസ് പക്രുവും ഒപ്പമുണ്ടായിരുന്നു.
താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മാര്‍ഗ്ഗംകളിയായിരുന്നു. നായികയായി എത്തിയത് നമിത പ്രമോദ് ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്.
bibin talks about actor dileep
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...