
Tamil
വിശാലിൻറെ ആ വാശിയാണ് വിവാഹം വൈകുന്നത്; ജി.കെ.റെഡ്ഡി പറയുന്നു!
വിശാലിൻറെ ആ വാശിയാണ് വിവാഹം വൈകുന്നത്; ജി.കെ.റെഡ്ഡി പറയുന്നു!
Published on

By
തമിഴകത്തിന്റെ സ്വന്തം താരമാണ് വിശാൽ.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ തമിഴകം വൻ വരവേൽപ്പാണ് നൽകുന്നത്.ഇപ്പോൾ കുറച്ചു നാളുകളായി താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച വാർത്തകളിൽ പെട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു തമിഴ് നടന് വിശാലും അനിഷ റെഡ്ഡിയും തമ്മിലെ വിവാഹ വാർത്ത. വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും എല്ലാം തന്നെ വൈറലായിരുന്നു. വിവാഹം വേണ്ടെന്ന് വച്ചതായുള്ള വാര്‍ത്തകളാണ് കുറച്ചു നാളുകളായി കോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാവിഷയം മുന്നേ വന്ന വാർത്ത വളരെ ചർച്ചയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മുൻ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് വിശാലന്റെ വിവാഹം മുടങ്ങി എന്നതായിരുന്നു.
നടി അനിഷയുമായ് നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനീഷ വിശാലുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതോടെയാണ്.എന്നാൽ വിശാലിന്റെ ജന്മദിനത്തിന് ആശംസകളുമായി അനിഷ എത്തിയിട്ടുണ്ടായിരുന്നു . തമിഴ് നടന് വിശാലിന്റെ ജന്മ ദിനത്തില്‍ ആരാധകര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ആശംസകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വിശാലിന്റെ ഭാവി വധു അനിഷയുടെ ജന്മദിനാശംസ. അനിഷ റെഡ്ഡി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വിശാലിന് ആശംസകള്‍ അറിയിച്ചത്. ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അനിഷയുടെ ഇന്‍സ്റ്റാഗ്രാം കണ്ടതോടെ ആരാധകര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് വിശാലിന്റെ പിതാവ് ജി.കെ.റെഡ്ഡി.
ഇപ്പോള്‍ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. “അവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ കല്യാണം നമുക്ക് പെട്ടെന്ന് നടത്താനാകില്ല. വിവാഹതീയ്യതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അത് നടക്കും”. അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിശാലോ അനിഷയോ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഈ ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. ഇതിനിടയിലാണ് അനിഷ വിവാഹനിശ്ചയത്തിന്റേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നിന്നും നീക്കം ചെയ്തത്.
ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു.
ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്ജുന് റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന് പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു.
‘പിറന്നാള്‍ ആശംസകള്‍.. തിളങ്ങാനായി ജനിച്ചവനാണ് നിങ്ങള്‍… എന്നെന്നും നിങ്ങളുടെ സ്നേഹവും സൗന്ദര്യവും ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. .. മുന്നോട്ടും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.. എന്നും സ്നേഹം..’വിശാലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനിഷ ഇങ്ങനെ കുറിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയിലാണ് അനിഷയുടെ ആശംസ എന്നതാണ് ശ്രദ്ധേയം.ഇക്കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലും അനിഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ഒക്ടോബറില്‍ വിവാഹം നടക്കുമെന്നായിരുന്നു സൂചന.ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ ഏറെ നാള് പ്രണയത്തിലായിരുന്നു. എന്നാല്‍ നടികര്‍ സംഘം വിഷയത്തെ തുടര്‍ന്ന് വിശാലും ശരത്ത് കുമാറും വാക്ക് തര്‍ക്കം ഉണ്ടായതോടെ ആ പ്രണയം പൊളിഞ്ഞു.
about vishal marriage
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...