
Technology
സ്മാർട്ട് ഫോൺ ഇല്ലെന്നു മാധ്യമങ്ങൾ പറയുന്ന ശാലിനിയുടെയും മകന്റെയും സൂപ്പർ സെൽഫി!
സ്മാർട്ട് ഫോൺ ഇല്ലെന്നു മാധ്യമങ്ങൾ പറയുന്ന ശാലിനിയുടെയും മകന്റെയും സൂപ്പർ സെൽഫി!
Published on

By
ഏറ്റവും ലളിതമായ ജീവിതം നയിക്കുന്നവരാണ് അജിത്തും ഭാര്യ ശാലിനിയും. അവർ ആരാധകരോട് വളരെ അടുത്ത് നിൽക്കുന്നവരാണ് . മാത്രമല്ല സ്മാർട്ട് ഫോണൊന്നും ഉപയോഗിക്കുന്നവരല്ല എന്നും മാധ്യമങ്ങൾ പറയാറുണ്ട് . അടുത്തിടെയാണ് ശാലിനി മകനൊപ്പം സാധാരണ ഫോണുമായി നിൽക്കുന്ന ചിത്രം വൈറലായത്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ശാലീനിയുടെയും മകന്റെയും സെൽഫിയാണ്. ഇവർ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ല എന്ന് പറയുന്നവർ സെൽഫി കണ്ടു അമ്പരക്കുകയാണ്. അവർ ഫോണുപയോഗിച്ചാലും ഇല്ലെങ്കിലും എന്താണ് പ്രശ്നമെന്നാണ് ഒരു കൂട്ടരുടെ ചോദ്യം .
ശാലിനിയുടെയും മകന്റെയും ചിത്രങ്ങൾ രണ്ടു ദിവസമായി സൈബർ ലോകത്ത് വൈറലായിരുന്നു. എന്നാൽ ഇതിനൊപ്പം ആരാധകർ കണ്ടെത്തിയ രസകരമായ മറ്റൊരു കാര്യവും ഇപ്പോൾ ചർച്ചയാവുകയാണ്. മേക്കപ്പൊന്നുമില്ലാതെ കയ്യിൽ ഒരു പഴയ മോഡൽ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയിൽ കാണുന്നത്. അത്യാധുനിക സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന പുതിയ തലമുറ ശാലിനിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അദ്ഭുതപ്പെട്ടിരിക്കയാണ്.
ശാലിനി ഉപയോഗിക്കുന്ന മൊബൈൽ പഴയ ഫീച്ചർ ഫോൺ ആണെന്നാണ് ചിത്രത്തിൽ നിന്നു മനസിലാകുന്നത്. ഫോൺ നോക്കിയയുടെ ഫീച്ചർ ഫോൺ ആണെന്നാണ് മിക്കവരും പറയുന്നത്. അജിത്തും സ്മാർട് ഫോൺ ഉപയോഗിക്കാറില്ലെന്ന് വാർത്തകൾ വന്നിരുന്നു.
salini ajith’s smartphone
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന് താരത്തിനായിട്ടുണ്ട്....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 82 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി വെറും...