
Malayalam
ഗന്ധർവ്വൻ പാടി തുടങ്ങുന്നു;മമ്മുട്ടിയുടെ ‘ഉന്ത് പാട്ട്’ ഇന്നെത്തും!
ഗന്ധർവ്വൻ പാടി തുടങ്ങുന്നു;മമ്മുട്ടിയുടെ ‘ഉന്ത് പാട്ട്’ ഇന്നെത്തും!
Published on

By
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
ചിത്രം റീലിസിനു ഒരുങ്ങിക്കൊണ്ടരിക്കുകയാണ്.ഇപ്പോഴതാ ചിത്രത്തിലെ ‘ഉന്ത് പാട്ട് ‘ എന്ന ഗാനം ഇന്ന് റീലിസിനൊരുങ്ങുകയാണ്.ഇന്ന് 6 മണിക്ക് മമ്മുക്കയുടെ ഒഫീഷ്യൽ പേജിലൂടെ ഗാനഗന്ധവനിലെ ഉന്ത് പാട്ട് പ്രേക്ഷകർക്കു മുന്നിൽ എത്തു.ഗന്ധർവ്വൻ പാടി തുടങ്ങുന്നു മമ്മുട്ടിയുടെ ‘ഉന്ത് പാട്ട്’ ഇന്നെത്തും.
മലയാളികൾ ഒന്നടങ്കം മമ്മൂട്ടിയുടെ സിനിമക്കായ് കാത്തിയിരിക്കുകയാണ്. കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് . എന്നാൽ മലയാളികളുടെ പ്രിയ കലാകാരൻ രമേശ് പിഷാരടിയുടെ ജീവിതയാത്ര തന്റെ രണ്ടാം സിനിമയിൽ , സംവിധാനം ചെയ്യുന്ന രണ്ടാം സിനിമയിൽ എത്തി നിൽകുമ്പോൾ കൂടുതൽ അഭിമാനമാണ് .
സെപ്തംബർ 27 നു റിലീസ് ചെയ്യാനൊരുങ്ങുകയാണ് രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവ്വൻ . കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സംവിധായകൻ രമേശ് പിഷാരടിയും , ഗാനഗന്ധർവൻ ടീമും ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്.
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മമ്മൂട്ടി സിനിമയിൽ അത്ര ഫ്രീക്കൻ ഒന്നുമല്ല . ഒരു സാദാരണ പാട്ടുകാരനാണ് . നാടാണ് പാട്ട് കലാകാരന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.
രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
about ganagantharvan movie new song release
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...