എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു!! അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം.. ജീവിതത്തിൽ മറക്കാനാകാത്ത ആ വിഷമം – രേഷ്മ രാജന്

സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു.
അവര്‍ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പന് മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും. ഈ ബഹളത്തിനെല്ലാമിടയില്‍ രാവിലെ ആറു മണിക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഞാന്‍ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചു’. സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. മോഡലിംഗ് ആയിരുന്നു മീഡിയേയിലേക്കുള്ള ആദ്യ ചവിട്ടുപടി, അവിടെ നിന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷകരുടെ ആരാധന നേടിയെടുക്കുകയായിരുന്നു അന്ന രേഷ്മ രാജന്. തന്റെ ജോലി ഉപേക്ഷിച്ചു സിനിമയില്‍ നായികയായി തുടക്കം കുറിച്ച രേഷ്മ ജീവിതത്തിലെ ഏറ്റവും റിസ്കിയായ തീരുമാനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു മാഗസീനിലായിരുന്നു തന്റെ തുറന്ന് പറച്ചിൽ.
actor-reshmarajan
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...