ആ മീമൊക്കെ പഴയതല്ലേ ; അഭിഷേക് ബച്ചനെ ആശ്ലേഷിച്ച് വിവേക് ഒബ്റോയ്
Published on

ബോളിവൂഡിലെ വലിയ ചർച്ച വിഷയമായിരുന്നു വിവേക് ഒബ്റോയ്-ഐശ്വര്യ റായ് സൗഹൃദം. ആദ്യമൊക്കെ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. ഇവരുടെ വേർപിരിവ് വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ അതിലും വലിയ കോളിളക്കമായിരുന്നു ഒരു കാലത്ത് എരിവുള്ള ഈ സൗഹൃദത്തെക്കുറിച്ച് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്കാലത്ത് വിവേക് പങ്കുവച്ച ഒരു മീം. ഐശ്വര്യയുടെ മൂന്ന് സൗഹൃദങ്ങളായിരുന്നു അതിൽ. ഒപ്പീനിയന് പോള്‍, എക്സിറ്റ് പോള്‍, റിസള്‍ട്ട് എന്നിങ്ങനെ പേരിട്ട മൂന്ന് ചിത്രങ്ങളുള്ള ഒന്നായിരുന്നു മീമിന്റെ വിഷയം. അതിൽ ആദ്യത്തേത് സല്മാന് ഖാനൊപ്പമുള്ള ചിത്രമായിരുന്നു . അതിനു ഒപ്പീനിയന് പോള്‍ എന്നായിരുന്നു . തുടർന്ന് വിവേക് ഒബ്റോയ്ക്കൊപ്പമുള്ള ചിത്രത്തിന് എക്സിറ്റ് പോള്‍ എന്നും ഒടുവില്‍ അഭിഷേക് ബച്ചനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിന്റിസള്ട്ട് എന്നുമായിരുന്നു കുറിപ്പ്.
ഈ മീമിന്റെ പേരില്‍ വന്‍ ആക്രമണമാണ് വിവേക് ഒബ്റോയ്ക്ക് നേരെ ഉണ്ടായത്. അനവസരത്തിലുള്ള ഈ മീമിനെ വനിതാ കമ്മീഷന് അപലപിക്കുകയും വിവേക് മീമില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
എന്നാലിപ്പോൾ നാലു മാസത്തിനുശേഷം ഐശ്വര്യയുടെ ഭര്‍ത്താവ് കൂടിയായ അഭിഷേക് ബച്ചനുമായി കണ്ടുമുട്ടിയിരിക്കുകയാണ് വിവേക് ഒബ്റോയ്. വെറുതെ കണ്ടുപിരിയുക മാത്രമല്ല, വരിയില്‍ കാത്തുനിന്ന് അഭിഷേകിനെ കൈ കൊടുത്ത് ആശ്ലേഷിക്കുക കൂടി ചെയ്തിരിക്കുകയാണ് വിവേക്.
ബാഡ്മിന്റണ്ലോകചാമ്ബ്യന് പി.വി.സിന്ധുവിനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു ഈ സമാഗമം. അച്ഛന് അമിതാഭ് ബച്ചനൊപ്പമായിരുന്നു അഭിഷേക് എത്തിയത്. വിവേക് ഒബ്റോയുടെ അച്ഛന് സുരേഷ് ഒബ്റോയ്, അമ്മ യശോദര, ഭാര്യ പ്രിയങ്ക എന്നിവര്‍ക്ക് കൈ കൊടുത്തശേഷമാണ് അഭിഷേക് വിവേകിന്റെ അടുത്തെത്തിയത്. അഭിഷേകിനെ നിറഞ്ഞ ചിരിയോടെ വരവേറ്റ വിവേക് കൈ കൊടുത്ത് ആശ്ലേഷിച്ച് ഏതാനും വാക്കുകള്‍ സംസാരിച്ചശേഷം വിവേകിന്റെ പുറത്തുതട്ടിയാണ് അഭിഷേക് യാത്രയായത്. വികാരനിര്‍ഭരമായ ഈരംഗങ്ങള് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
abhishek bachchan- vivek oberoi- hugs
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...