
Tamil
ഐശ്വര്യ ലക്ഷ്മി ഇനി വിശാലിനും തമന്നയിക്കുമൊപ്പം!
ഐശ്വര്യ ലക്ഷ്മി ഇനി വിശാലിനും തമന്നയിക്കുമൊപ്പം!

By
മലയത്തിൽ ഇപ്പോൾ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. താരമിപ്പോൾ സിനിമകളുമായി തിരക്കിലാണ് .ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ് ഐശ്വര്യ.മലയാളത്തിൽ ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരം മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പമെല്ലാം അഭിനയിച്ചു .പൃഥിരാജിനൊപ്പമാണ് ഐശ്വര്യയുടെ അടുത്ത മലയാള ചിത്രം.
വിശാലിനെ നായകനാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന ആക്ഷനിൽ തമന്നയും ഐശ്വര്യ ലക്ഷ്മിയും നായികമാരാകുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ മാസ് ആക്ഷൻ ചിത്രമാണിത് . ഒരു മിലിട്ടറി കമാൻഡോ ഓഫീസറുടെ വേഷമാണ് വിശാലിന്. പല രംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് വിശ്വാൽ അഭിനയിച്ചത് .ട്രൈഡണ്ട് ആർട്സിന്റെ ബാനറിൽ ആർ .രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത് .
വിദേശരാജ്യങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. ജയ്പൂർ , ഋഷികേശ് ,ഡെറാഡൂൺ ,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു.അയോഗ്യക്കുശേഷം ഈ വർഷം തിയേറ്ററിൽ എത്തുന്ന വിശാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണിത്.ധനുഷിന്റെ നായികയായി സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. ഓണം റിലീസായ പൃഥിരാജിന്റെ ബ്രദേഴ്സ് ഡേയിൽ നായികമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി.
aishwarya lakshmi’s new movie with vishal and tamanna
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...