
Tamil
ഷൂട്ടിങ്ങൊക്കെ മാറ്റി വച്ച് ആശുപത്രി കിടക്കയിലായ സഹോദരനെ കാണാൻ ഓടിയെത്തി രജനികാന്ത് !
ഷൂട്ടിങ്ങൊക്കെ മാറ്റി വച്ച് ആശുപത്രി കിടക്കയിലായ സഹോദരനെ കാണാൻ ഓടിയെത്തി രജനികാന്ത് !

By
പുതിയ ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് സൂപ്പർസ്റ്റാർ രജനികാന്ത് . എന്നാൽ തിരക്ക് മാറ്റിവെച്ച് ആശുപത്രിയില്‍ കിടക്കുന്ന സഹോദരനെ കാണാനെത്തിസൂപ്പര് താരം രജനികാന്ത് . എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നതിനിടെയാണ് താരം ബംഗളൂരുവിലെ ആശുപത്രിയിലെത്തി സഹോദരനെ കണ്ടത്. കാലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയാണ് സഹോദരന് സത്യനാരായണ്‍ റാവു.
സഹോദരനെ കാണാനായി ദര്‍ബാര്‍ സെറ്റില്‍ നിന്നും താരം എത്തിയത് സോഷ്യല്‍മീഡിയയിലും വലിയ വാര്‍ത്തയായി. സന്ദര്‍ശനത്തിന് ശേഷം ആരാധകരുടെ ദളപതി വൈകാതെ തിരികെ സെറ്റില്‍ എത്തുകയും ചെയ്തു.
സന്ദര്‍ശനത്തിന് ശേഷം, രജനികാന്തും സഹോദരനും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രജനികാന്തിനൊപ്പം നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
rajinikanth visits hospitalized brother
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...