
Tamil
വിജയ് നായകൻ;വിജയ് സേതുപതി വില്ലൻ;കളത്തിലിറങ്ങാൻ താര രാജാക്കന്മാർ!
വിജയ് നായകൻ;വിജയ് സേതുപതി വില്ലൻ;കളത്തിലിറങ്ങാൻ താര രാജാക്കന്മാർ!

By
വിജയ് ,വിജയ് സേതുപതി തമിഴിലെ സൂപ്പർ താരങ്ങളാണ് ഇരുവരും .ഇളയദളപതി വിജയ് വളരെ കാലമായി തമിഴകം അടക്കി ഭരിക്കുകയാണ് .വിജയ് സേതുപതി അടുത്തകാലത്താണ് എത്തിയതെങ്കിലും വിജയിയെ പോലെത്തന്നെ ലോകമെങ്ങും ആരാധകരെ വാരിക്കൂട്ടിയ താരമാണ് വിജയ് സേതുപതി .ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.
കഥാപാത്രം നല്ലതാണെങ്കിൽ അത് നായകനാണോ വില്ലനാണോ എന്നൊന്നും നോക്കാത്തയാളാണ് വിജയ് സേതുപതി.രജനികാന്തിന്റെ പേട്ടയിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിൽ ഏറെ വിമർശനം കേൾക്കേണ്ടിയും വന്നു.എന്നാൽ അതിലൊന്നും വിജയ് സേതുപതി കുലുങ്ങിയില്ല.ഇപ്പോഴിതാ വിജയ് യുടെ പുതിയ ചിത്രത്തിൽ കൊടും വില്ലനായി എത്തുകയാണ് താരം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.ഇതിന്റെ ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഉപ്പെണ്ണ എന്ന തെലുങ്ക് ചിത്രത്തിലും വിജയസേതുപതി വില്ലനായി അഭിനയിക്കുന്നുണ്ട്. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃതി ഷെട്ടിയാണ് നായിക. വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ.
about vijay sethupathi and vijay new movie
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....