തമിഴ് നടന് വിശാലും അനിഷ റെഡ്ഡിയും തമ്മിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയോ? വിശാലുമൊത്തുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു തമിഴ് നടന് വിശാലും അനിഷ റെഡ്ഡിയും തമ്മിലെ വിവാഹ വാർത്ത. വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും എല്ലാം തന്നെ വൈറലായിരുന്നു.എന്നാല്‍ ഈ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് വെച്ചെന്നാണ് പുറത്തു വരുന്ന വാർത്ത.
ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒക്ടോബറിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉപേക്ഷിച്ചുവെന്നാണ് വിവരം. വിശാലിന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഗോസിപ്പുകളാണ് സമൂഹ മാധ്യമത്തിൽ പ്രചരിയ്ക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. വിശാലുമൊന്നിച്ചുള്ള ചില ഫോട്ടോകള്‍ തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് അനിഷ ഡിലീറ്റ് ചെയ്തത് സംശയത്തിന്റെ ശക്തികൂട്ടുന്നു.
ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ അല്ല റെഡ്ഡി ഒരു സിനിമ നടി കൂടെയാണ്. ബ്ലോക്ബസ്റ്റര്‍ ഹിറ്റായ തെലുങ്ക് ചിത്രം അര്ജ്ജുന് റെഡ്ഡി എന്ന ചിത്രത്തിലാണ് അനിഷ അഭിനയിച്ചത്. വിജയ് ദേവര്‍കൊണ്ടയാണ് നായകനായി എത്തിയത്.
ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ ഏറെ നാള് പ്രണയത്തിലായിരുന്നു. എന്നാല്‍ നടികര്‍ സംഘം വിഷയത്തെ തുടര്‍ന്ന് വിശാലും ശരത്ത് കുമാറും വാക്ക് തര്‍ക്കം ഉണ്ടായതോടെ ആ പ്രണയം പൊളിഞ്ഞു.
anisha- vishal- marriage rumour
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...