
Malayalam
അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമില്ല;കല്ല്യാണി പ്രിയദര്ശന്!
അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമില്ല;കല്ല്യാണി പ്രിയദര്ശന്!

By
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ . സംവിധായക ആവാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വാർത്തയാണ് പുറത്തുവന്നിരുന്നത്.ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു കല്യാണി പ്രിയദര്ശന് പറയുന്നു.കൂടാതെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.
മലയാളത്തിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദര്ശന് എന്ന വാർത്ത ഇതിന്മുന്നേ വന്നിട്ഉണ്ടാരുന്നു .അച്ഛന്റെ ചിത്രത്തിലൂടെ തന്നെയാണ് കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മലയാള അരങ്ങേറ്റം.ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളാണ് കല്യാണി.മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഉണ്ട്.
അച്ഛന് പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കല്ല്യാണി പ്രിയദര്ശന് എത്തിയിരിക്കുകയാണ് . തനിക്ക് ഇനി അച്ഛന്റെ ഒപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹമില്ലെന്നും പേടിച്ചു പോയെന്നുമാണ് കല്ല്യാണി ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറയുന്നത്.
‘അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവരെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു. അത്ര പേടിയായിരുന്നു. മലയാളം എനിക്കത്ര കംഫര്‍ട്ടബിളായ ഭാഷയാണ്. പക്ഷേ അച്ഛന് മൈക്കുമായി എന്റെ തൊട്ടപ്പുറത്ത് നില്‍ക്കുകയാണ്. അതായിരുന്നു കൂടുതല്‍ ടെന്‍ഷന്‍ തന്നത്. മരയ്ക്കാറില്‍ ഒരു റോള്‍ വേണമെന്ന് അച്ഛനോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഞാന്‍ അതിഥി വേഷത്തിലാണെത്തുന്നത്.’
2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമ അരങ്ങേറ്റം.2013ല്‍ പുറത്തിറങ്ങിയ ക്രിഷ് 3യില്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനരായിട്ടായിരുന്നു കല്യാണി സിനിമ മേഖലയിലെത്തിയത്.
മലയാളത്തിലും തെലുങ്കിലും ഇനി തമിഴിലും തിളങ്ങാൻ തയ്യാറെടുക്കുകയാണ് കല്യാണി .ദുൽഖർ നായകനായി എത്തുന്ന വാൻ എന്ന തമിഴ് ചിത്രത്തിൽ നായികാവേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കല്യാണി തമിഴിൽ എത്തുന്നു .
തെലുങ്കില്‍ ഹലോ, ചിത്രലഹരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം രണരംഗം എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടിയിപ്പോള്‍. രണരംഗം എന്ന ഗ്യാങ്സ്റ്റര്‍ സിനിമയില്‍ ഷര്‍വാനന്ദിന്റെ കാമുകിയുടെ വേഷമാണ് എനിക്ക്. ഗീതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഷര്‍വാനന്ദിന്റെ സ്വഭാവത്തിലെ നൈര്‍മല്യം അറിയുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്. കല്യാണി പറയുന്നു.സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും പ്രധാനവേഷത്തിലെത്തുന്നുണ്ട്. . ആഗസ്റ്റ് 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
kalyani priyadarshan talk about movie experience
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....