ഇവിടെ മൊത്തത്തിൽ പ്രശ്നങ്ങളാണ്; എന്നാൽ യുവ തലമുറയുടെ ശ്രദ്ധ മുഴുവൻ നിസാര കാര്യങ്ങൾക്കും; സമൂഹ മാധ്യമത്തിലെ വിജയ്- അജിത് ഫാൻസ് ഫൈറ്റിനെതിരെ അശ്വിൻ
Published on

സമൂഹ മാധ്യമങ്ങളിൽ കോളിവുഡിലെ സൂപ്പർ താരങ്ങളായ ഇളയ ദളപതി വിജയിയുടെയും തല അജിത്തിന്റെയും ആരാധകരുടെ തമ്മില്‍ത്തല്ലിനെ അതി രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആര് അശ്വിന്. അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ ക്രൂശിക്കുകയാണ് അശ്വിൻ. ട്വിറ്ററിലൂടെയായിരുന്നു ആരാധകർ തമ്മിലുള്ള പോർ.
”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.
വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രചരിപ്പിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം.
വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്.ഇതായിരുന്നു പ്രശ്ങ്ങളുടെ തുടക്കം തന്നെ .
തിങ്കളാഴ്ച രാവിലെയോടെ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയ്യുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായിയിരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
വിജയ് അജിത്ത് ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ നേരത്തെ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
vijay -ajith fans fight- ashwin reacts
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...