
Social Media
മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല – വിജയ് ദേവരകോണ്ട
മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല – വിജയ് ദേവരകോണ്ട

By
അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ആരാധനാപാത്രമായ താരമാണ് വിജയ് ദേവരകൊണ്ട. ക്ഷുഭിതയൗവനത്തിന്റെ ദേഷ്യവും പ്രണയവും പ്രണയനഷ്ടവും സൗഹൃദവുമെല്ലാം ഈ നടനില്‍ ഓരോ സിനിമയിലും തെളിഞ്ഞു. സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവര്കൊണ്ട .
ഒരു ഷോട്ടിനുശേഷമുള്ള സമയത്ത് പലപ്പോഴും ഞാന്‍ എന്റെ ലോകത്ത് തന്നെയായിരിക്കും.ചുറ്റും നടക്കുന്നത് അറിയാറില്ല. മേക്കപ്പ്മാന്, സ്റ്റൈലിസ്റ്റ്, കോസ്റ്റ്യൂമര്‍ എന്നിവര്‍ ചുറ്റും കൂടി എന്റെ ലുക്ക് ശരിയാക്കുമ്ബോള്‍ ഞാന്‍ ചിന്തിക്കുന്നത് ഒരുപക്ഷേ, അടുത്ത ചിത്രത്തിലെ കഥയായിരിക്കും, ചിലപ്പോള്‍ വീട്ടിലെ എന്തെങ്കിലും കാര്യമായിരിക്കും. താരപദവി എളുപ്പമല്ല. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയത്ത് ചിന്തിക്കാനുണ്ടാകും. ഷൂട്ട് ചെയ്യുന്ന സിനിമയുടെ പാട്ടിന്റെ ദൃശ്യവത്കരണംമുതല് ഇപ്പോള്‍ അഭിമുഖത്തില്‍ എന്ത് മറുപടി നല്‍കും എന്നത് വരെ.
എന്റെ ആദ്യ പോസ്റ്റര്‍ സിനിമയുടെ അല്ല, ഞാന്‍ അഭിനയിച്ച ഒരു നാടകത്തിന്റെയായിരുന്നു. അതും അത് നടക്കുന്ന വേദിയുടെ പുറത്തുള്ള ചെറിയ ഒരെണ്ണം. അത് എന്നെ ആവേശഭരിതനാക്കി. പലവട്ടം പോയി അത് നോക്കിനിന്നു. ആദ്യ സിനിമയുടെ പോസ്റ്റര്‍ റോഡില്‍ കണ്ടപ്പോഴും ആവേശം ആവര്‍ത്തിച്ചു. കാറില്‍ പോകുമ്ബോള്‍ ആ പോസ്റ്റര്‍ കണ്ണില്‍നിന്ന് മായുന്നവരെ നോക്കിനിന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ പോസ്റ്ററുകള്‍ കാണുമ്ബോള്‍ ഒന്നും തോന്നാറില്ല.
വ്യക്തിപരമായി എനിക്ക് വലിയ മാറ്റം തോന്നിയില്ല. എന്റെ ജീവിതരീതിയിലും മാറ്റം സംഭവിച്ചില്ല. സെറ്റിലേക്കുള്ള ഓട്ടം, ജിം, വീട്ടില്‍ അമ്മയോടൊത്തുള്ള സമയം ഇതിനൊന്നും ഒരു മാറ്റവുമില്ല. പക്ഷേ, ചുറ്റുമുള്ളവര്‍ എന്നെ കാണുന്ന രീതിക്ക് കാര്യമായ മാറ്റം സംഭവിച്ചു. പെല്ലിച്ചുപ്പുല്ലു എന്ന ചിത്രം ഇറങ്ങിയശേഷം പുറത്തിങ്ങുമ്ബോള് ആള്ക്കാര് എന്നെ ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ അര്ജുന് റെഡ്ഢിക്കുശേഷം ആരാധകര്‍ വീടിനു പുറത്ത് കാണാന്‍ കാത്തിരിക്കുന്നു. എനിക്ക് ഒട്ടും സുഖകരമല്ല ഈ മാറ്റം.
തെലുങ്കില്‍ നിര്‍മിച്ച ചിത്രം മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് ഇറക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് നാല് ഭാഷകളിലും എത്തിക്കണം എന്ന ആശയം ഉദിച്ചത്. മലയാളത്തിലെ വിതരണക്കാരുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. ഭാഷയുടെ അതിര്വരമ്ബുകള്ക്കപ്പുറം ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കണം. അര്ജുന് റെഡ്ഢി, ഗീതഗോവിന്ദം എന്ന ചിത്രങ്ങള്‍ കേരളത്തില്‍ നേടിയ വിജയം കൂടി ഇതിന് കാരണമായി.
ഒരു വാക്കിനെ പലര്‍ക്കും പല അര്‍ഥത്തില്‍ വ്യാഖ്യാനിക്കാം. ഞാന്‍ ഞാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മള് പെരുമാറണം എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ചെയ്യണം, എന്റെ മനസ്സിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം. എന്തുചെയ്യണം എന്നും എന്തു ചെയ്യരുതെന്നും എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല… പക്ഷേ, (ചിരിച്ചുകൊണ്ട്) ഞാന്‍ ഒരു നല്ല മനുഷ്യനല്ലേ… ഒരു സാധാരണക്കാരന്.
vijay about his movies
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....