വൃക്കരോഗത്തിന് ചികിത്സ നേടിഅമേരിക്കയിലോ? ആരോഗ്യത്തെക്കുറിച്ച് റാണ ദഗുബാട്ടി പറയുന്നു

By
വൃക്കരോഗത്തിന് ചികിത്സ നേടി റാണയില്‍ അമേരിക്കയിലാണെന്നും ചിക്കാഗോയില്‍ നടന്ന ശസ്ത്രക്രിയയില്‍ താരത്തിന്റെ അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.റാണയുടെ ശരീരം മെലിഞ്ഞതും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മാഞ്ചസ്റ്റില്‍ നിന്നും റാണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന് ആശംസകള്‍ നല്‍കാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്.
എന്നാല്‍ ഈ വിഡിയോയുടെ കീഴിലായി റാണയുടെ ആരോഗ്യത്തെസംബന്ധിച്ച ആകുലതകളാണ് ആരാധകര്‍ പങ്കുവച്ചത്. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതില്‍ ഒരാരാധകന്റെ ചോദ്യം. ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്. ചിത്രീകരണം പൂര്‍ത്തിയായ ഹാത്തി മേരെ സാത്തിയാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. വിരാടപര്‍വം എന്നൊരു സിനിമയിലും റാണ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
ബാഹുബലി എന്ന ചിത്രത്തിലെ ഭല്ലാവദേവന് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ തെന്നിന്ത്യന്‍ താരമാണ് റാണ ദഗുബാട്ടി. താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാലോകത്ത് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളി റാണ ദഗുബാട്ടി രംഗത്ത് എത്തിയതോടെ സന്തോഷത്തിലാണ് ആരാധകർ.
Rana- Daggubati
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...