ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മമ്മൂട്ടിയും

By
സ്വകാര്യാവശ്യത്തിനായി ദിലീപ് ദുബായിലേക്ക് പോയതിനെത്തുടര്‍ന്ന് എസ്.എല്‍. പുരം ജയസൂര്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജാക്ക് ഡാനിയേല്‍ ഷെഡ്യൂള്‍ പായ്ക്കപ്പായി.പതിനേഴാം തീയതി ദുബായിയിലേക്ക് പറന്ന ദിലീപ്ഇരുപത്തിയാറിന് തിരിച്ചെത്തും. ഇരുപത്തിയേഴിന് വീണ്ടും ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുനരാരംഭിക്കും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ചിത്രത്തിന് അവശേഷിക്കുന്നത്. ദിലീപിനോടൊപ്പം തമിഴ് താരം അര്‍ജുനും തുല്യപ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ജാക്ക് ഡാനിയേലില്‍ അഞ്ജുകുര്യനാണ് നായിക. തമിന്‍സ് ഫിലിംസിന്റെ ബാനറിന്റെ ഷിബു തമിന്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റ, നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥന് എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇനി അഭിനയിക്കുന്നത്. അതേസമയം ഗാനഗന്ധര്‍വന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മെഗാതാരം മമ്മൂട്ടി ദുബായിലേക്ക് പറക്കാനൊരുങ്ങുന്നു.
പതിനെട്ടിനാണ് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്വന് മമ്മൂട്ടി അഭിനയിച്ച് പൂര്‍ത്തിയാക്കിയത് തൃശൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം 27 ന് പായ്ക്കപ്പ് ആകും. ജൂലായ് 23 നാണ് മമ്മൂട്ടി ദുബായിലേക്ക് പറക്കുന്നത്. ദുബായില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന മമ്മൂട്ടി ആഗസ്റ്റ് പത്തിന് തിരിച്ചെത്തും. പന്ത്രണ്ടുമുതല്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ മമ്മൂട്ടി അഭിനയിച്ചു തുടങ്ങും. തൃശൂരുകാരനായ ഒരു കൊള്ളപ്പലിശക്കാരന്റെ വേഷമാണ് ഷൈലോക്കില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തമിഴ് താരം രാജ് കിരണും, മീനയുമാണ് ഷൈലോക്കിന്റെ മറ്റ് പ്രധാനതാരങ്ങള്‍. കാല്നൂറ്റാണ്ടുമുമ്ബ് എന്‍ രാസാവിന് മനസിലെ എന്ന ചിത്രത്തിലൂടെ തന്നെ നായികയായി അവതരിപ്പിച്ച രാജ് കിരണിനൊപ്പം മീന വീണ്ടും ജോഡിചേരുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ല. ഗുഡ്്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്.
dileep -and -mammootty
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...