നാഗാര്‍ജുനയുടെ വീടിന് പൊലീസ് കാവല്‍!! ബിഗ്ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കില്!!!

By
ഹൈദരാബാദിലെ ബന്ജാര ഹില്‍സിലുള്ള നാഗാര്‍ജുനയുടെ വീടിനാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന, അധമസംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഷോയില്‍ നിന്ന് നാഗാര്‍ജുന പിന്മാറണമെന്നാണ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. നാഗാര്‍ജുന ആദ്യമായാണ് ബിഗ്ബോസിന്റെ അവതാരകനാകുന്നത്.
നാളെ മുതല്‍ സ്റ്റാര്‍ മാ ചാനലില്‍ ആരംഭിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് 3 യുടെ അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കില് നാഗാര്‍ജുനയുടെ വീട് ഉപരോധിക്കുമെന്ന ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ ഭീഷണിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. വിവാദത്തെത്തുടര്‍ന്ന് നാഗാര്‍ജുന ബിഗ് ബോസില്‍ പങ്കെടുക്കുന്ന വിവരം പ്രഖ്യാപിക്കാനിരുന്ന പത്രസമ്മേളനം റദ്ദ് ചെയ്തിരുന്നു. ഒരു അഭിനേത്രിയും ടിവി അവതാരകയും തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിഗ് ബോസ് ടീമിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
bigboss-anchor-nagarjuna
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....