ബോളിവുഡ് സൂപ്പര്‍താരങ്ങൾ പൊളിച്ചടുക്കി!! അര്ജുന് കപൂറിന് പിന്നാലെ നീണ്ട താരനിര

By
ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ് ആപ്പ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ബോളിവുഡ് യുവതാരം അര്ജുന് കപൂര്‍ എന്റെ വാര്‍ദ്ധക്യ കാലം എന്ന് പറഞ്ഞാല്‍ ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തുടര്‍ന്ന് ചിത്രത്തിന് താഴെ കമന്റുമായി ജാന്‍വി കപൂര്‍ അടക്കമുളള താരങ്ങള്‍ എത്തി.
അര്ജുന് കപൂറിന് പുറമെ വരുണ്‍ ധവാനും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് കൊണ്ട് എത്തിയിരുന്നു. വരുണ്‍ ധവാന്റെ 70 വര്‍ഷങ്ങള്‍ എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. തന്റെ ട്രെയിനിംഗ് ഏത് പ്രായത്തില്‍ എത്തിയാലും നിര്‍ത്തില്ലെന്നും വരുണ്‍ ധവാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വരുണ്‍ ധവാന് പുറമെ സോനം കപൂറും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് രംഗത്തെത്തിയിരുന്നു.
ഇവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, സല്മാന് ഖാന്, ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, അജയ് ദേവ്ഗണ്, ഹൃത്വിക്ക് റോഷന് തുടങ്ങിയവരുടെ ഫേസ് ആപ്പ് ചലഞ്ച് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ക്യാപ്ഷന്‍ നല്‍കിയായിരുന്നു ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ ശില്‍പ്പ ഷെട്ടി, ദീപിക പദുകോണ്‍, ദിഷ പഠാണി തുടങ്ങിയ നടിമാരുടെ ചിത്രങ്ങളും സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ക്കൊപ്പം യുവതാരങ്ങളായ രണ്‍വീര്‍ സിങ്, ടൈഗര്‍ ഷ്റോഫ് തുടങ്ങിയവരും ഫേസ് ആപ്പ് ചിത്രങ്ങള്‍ പങ്കുവെച്ചു. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, ദിനേഷ് കാര്‍ത്തിക്ക്, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
bollywood- actors-face-app
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...