പെണ്‍കുട്ടികള്‍ തമ്മില്‍ ചുംബിക്കുന്നതില്‍ എന്താണ് തെറ്റ്?- അമല പോൾ
Published on

By
അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ആടൈ’ എന്ന ചിത്രം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗ്നയായിട്ടുളള നടിയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയ സമയം മുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആടൈയില്‍ വളരെയധികം ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്.
അമലയുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് നേരത്തെ വിവാദമായി മാറിയിരുന്നു. ആടൈയുടെ ഒരു പ്രധാന ഭാഗത്താണ് ഇത് ചീത്രീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. വിവാദമായ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തന്നെ ഒരഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരിക്കുകയാണ്.
ഡെക്കാണ് ക്രോണിക്കിന് നല്കിയ അഭിമുഖത്തിലായിരുന്നു ആടൈയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തുറന്നുസംസാരിച്ചിരുന്നത്. സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോള്‍ ചുംബിക്കുന്നത്. പെണ്‍കുട്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം.
വാസ്തവത്തില്‍ എനിക്ക് അങ്ങേയറ്റം ശക്തിയുണ്ടെന്ന് തോന്നി. തുടക്കത്തില്‍ ഈ രംഗം ഞാന്‍ എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു, എന്നാല്‍ ഒരിക്കല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്ക് കംഫര്‍ട്ടബിളായി തോന്നി. ലോകത്തിലെ ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. കഡാവര്‍ സിനിമയുടെ നിര്‍മ്മാതാവാകാന്‍ ആടൈ എനിക്ക് കരുത്തും ടീം സ്പിരിറ്റും നല്കി. അഭിമുഖത്തില്‍ സംസാരിക്കവേ അമല പോള്‍ തുറന്നുപറഞ്ഞു. നേരത്തെ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ജൂലായ് പത്തൊമ്പതിനാണ് അമല പോളിന്റെ ആടൈ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
amala paul aadai scene
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...