
Tamil
മുൻ ഭർത്താവിന് വിവാഹമംഗളാശംസകളുമായി അമല പോൾ ! അമലയുടെ വാക്കുകളിൽ അമ്പരന്നു ആരാധകർ!
മുൻ ഭർത്താവിന് വിവാഹമംഗളാശംസകളുമായി അമല പോൾ ! അമലയുടെ വാക്കുകളിൽ അമ്പരന്നു ആരാധകർ!

By
അമല പോളിന്റെ മുൻ ഭർത്താവായ എ എൽ വിജയ് രണ്ടാമത് വിവാഹിതനായപ്പോൾ എല്ലാവരും കാത്തിരുന്നത് അമല പോളിന്റെ പ്രതികരണത്തിനായി ആയിരുന്നു. ഇപ്പോൾ പ്രതികരണം അറിയിച്ചിരിക്കുകയാണ് അമല പോൾ . ആരും വിചാരിക്കാത്ത പ്രതികരണമാണ് അമല പോൾ നടത്തിയത്.
വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘ആടൈ’യുടെ പ്രചാരണ പരിപാടിക്കിടെയാണ് അമല മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയായത്.
‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമന്‍. പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്ബതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.’- അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.
ഏറെ ആഘോഷങ്ങളോടെ നടന്ന വിവാഹമായിരുന്നു അമലയുടേയും വിജയ്യുടേയും. എന്നാല്‍ അധികം വൈകാതെത്തന്നെ ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. വിജയ്യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു.
‘വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്പിക്കാന് ആര്‍ക്കും സാധിക്കില്ല.’- അമല വ്യക്തമാക്കി.
മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ഇവര്‍ നിയമപരമായി പിരിഞ്ഞു.
ക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും അമല പോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു അമല പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നയാളല്ലെന്നുമാണ് അടുത്തിടെ അമല പോള്‍ വെളിപ്പെടുത്തിയത്. ആടൈയുടെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരാണ് അദ്ദേഹമെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു.
amala paul about a l vijay’s marriage
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....