ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂന്നു പെണ് റോബോട്ടുകളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

By
കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു. കേരളത്തിലാദ്യമായാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്ബുന്ന റസ്റ്റോറന്റ് തുടങ്ങുന്നത്.”ബീ അറ്റ് കവിസോ’ റസ്റ്റോറന്റ് ഇന്നു പ്രവര്‍ത്തനമാരംഭിക്കും. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റില്‍ കലിക്കോടന്കാവ് റോഡിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത മൂന്നു പെണ് റോബോട്ടുകളും കുട്ടികളെ കൈപിടിച്ച് നടന്നു രസിക്കാന്‍ ഒരു കുട്ടി റോബോട്ടുമുണ്ട്. അലീന, ഹെലന്, ജെയിന് എന്നീ പേരുകളാണ് റോബോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും സെന്‍സറിലാണ് ഇവ പ്രവര്‍ത്തിക്കുക.
റോബോട്ടുകളുടെ കൈയില്‍ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായ രീതിയില്‍ തീന്മേശയില് എത്തിക്കും. തറയില്‍ തയാറാക്കിയ പ്രത്യേക മാഗ്നറ്റിക് ഷീല്‍ഡിലൂടെയാണ് റോബോട്ടുകള്‍ സഞ്ചരിക്കുക. മണിയന്‍പിള്ള രാജുവിനെ കൂടാതെ വളപട്ടണം സ്വദേശി സി.വി. സിനാമുദ്ദീന്, ഭാര്യ സജ്മ നിസാം, പള്ളിക്കുന്ന് സ്വദേശി എം.കെ.വിനീത് എന്നിവരാണ് മറ്റു പാര്‍ട്ണര്‍മാര്‍. കൂടാതെ വീട്ടമ്മമാര്‍ പാകംചെയ്യുന്ന കേക്കും ഇവിടെ ലഭിക്കും. ഇതിനായി ബേക്കിംഗ് മമ്മി എന്ന സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം. പ്രത്യേകതകള്‍ പലതുമുണ്ടെങ്കിലും അധികവില ഈടാക്കില്ലെന്ന് മണിയന്‍പിള്ള രാജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
maniyanpilla raju -new restaurent- kannoor
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...