മലയാളികളുടെ സ്വന്തം ലച്ചുവിന് ഇന്ന് പിറന്നാൾ ; ആശംസ പ്രവാഹം അർപ്പിച്ച് ആരാധകർ
Published on

മലയാള കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന ടെലിവിസോൺ പരമ്പര യാണ് ഉപ്പും മുളകും. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് സീരിയൽ .ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ഈ സീരിയയിലൂടെ ശ്രദ്ധേയായ താരമാണ് ലച്ചു എന്ന ജൂഹി റുസ്തഗി. വെള്ളിമൂങ്ങ എന്ന ഇരട്ടപ്പേരിലാണ് ലച്ചുവിനെ എല്ലാവരും കളിയാക്കാറുള്ളത്. നീലു വീട്ടിലില്ലാത്തപ്പോള്‍ മറ്റുള്ളവരുടെ കാര്യങ്ങളെല്ലാം ലച്ചു കൃത്യമായി നോക്കുന്നത് ലച്ചുവാണ്. എന്നാൽ , വീട്ടിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടാറുണ്ടെങ്കിലും അടുക്കളയില്‍ കയറുന്നതിനോട് ലച്ചുവിന് അത്ര യോജിപ്പില്ല . കുഞ്ഞനിയത്തിയായ പാറുക്കുട്ടിയുടെ കാര്യങ്ങളില്‍ ലച്ചുവിന് പ്രത്യേക ശ്രദ്ധയാണ് ലച്ചു നൽകാറുള്ളത്. ഇങ്ങനെയുള്ള ലച്ചുവെന്ന ജൂഹിയുടെ ശരിക്കുമുള്ള പിറന്നാൾ ദിനമാണ് ഇന്ന് . ( ജൂലൈ 10 ) നാളുകള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ ഇക്കാര്യം ഓര്‍ത്തുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ജൂഹി നിറസാന്നിധ്യമായതുകൊണ്ട് തന്നെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്. ആശംസ പ്രവാഹമാണ് താരത്തിന് നിറഞ്ഞൊഴുങ്ങുന്നത് . ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ഏവരും.
2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത് തന്നെ.
juhi-b-day- fans wishes
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....