ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്!! അന്നുണ്ടായ മാനസിക സംഘര്‍ഷത്തിനിടയിൽ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു- അമല പോള്‍
Published on

By
സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയിലും മറ്റു തെന്നിന്ത്യന്‍ ഭാഷയിലും തിളങ്ങി നില്ക്കുന്ന താരമാണ് അമല പോള്‍. താരം പ്രധാന വേഷത്തില്‍ എത്തുന്ന ആടൈ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍, ട്രൈലര്‍ തുടങ്ങിയവയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ നഗ്നരംഗത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ശക്തമായി. അതിന്റെ പേരില്‍ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും അമലയേ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം അഭിനയം നിർത്താൻ തീരുമാനിച്ചിരുന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കില്‍ സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ മതിമറന്നു സ്നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്.
എനിക്ക് അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന് രത്നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.
amalapaul cinema
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...