ഓട്ടോഗ്രാഫ് സീരിയലിലെ നാൻസി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?…
Published on

By
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലും അതിലെ കഥാപാത്രങ്ങളെയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. പ്ലസ് ടൂ വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളുടെ കഥയായിരുന്നു ഈ സീരിയൽ. ഓട്ടോഗ്രാഫ് സീരിയല്‍ അവസാനിപ്പിച്ചതിന് പിന്നാലെ നാന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി സോണിയ മോഹന്‍ദാസിനെക്കുറിച്ച് അധികം ആരും കേട്ടിരുന്നില്ല. വിവാഹിതയായി കുടുംബസമേതം താമസിക്കുന്ന താരത്തെ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.
ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന് രഞ്ജിത്ത് രാജ്, അന്തരിച്ച നടന് ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ദീപാറാണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശാലിന് സോയയും ഈ സീരിയലില്‍ തിളങ്ങി. ശ്രീക്കുട്ടിയും ശാലിനും ഒക്കെ ഇപ്പോഴും അഭിനയമേഖലയില്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സോണിയയെ പിന്നെ അധികം ആരും കണ്ടിട്ടില്ല.
വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന് ക്രിസിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ സോണിയ. അബുദാബിയിലാണ് കുടുംബസമേതം താരം താമസിക്കുന്നത്. ഓട്ടോഗ്രാഫിന് ശേഷം ചില സീരിയലുകളില്‍ കൂടി വേഷമിട്ട സോണിയ പിന്നീട് അഭിനയത്തോട് വിടപറയുകയായിരുന്നു. ‘മകളുടെ അമ്മ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി’ എന്നിവയിലും ശ്രദ്ധേയ വേഷങ്ങളെ സോണിയ അവതരിപ്പിച്ചു. മൂന്നുവയസുമുതല്‍ നൃത്തം പഠിക്കുന്ന സോണിയ സ്കൂള്‍ കലാതിലകം ആയിരുന്നു. ഇതാണ് സോണിയയെ അഭിനയരംഗത്തേക്കും എത്തിച്ചത്.
Malayalam Serial Actress sonia mohandas
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...