വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള!! രണ്ടാം വരവ് അതിഥി വേഷത്തിൽ- പ്രിയമണി

By
വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. അതിഥി വേഷത്തിലാണ് പ്രിയാമണി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടിയുടെ സഹോദരിയുടെ റോളിലാണ് താരം എത്തുന്നത്. കാമിയോ വേഷമാണെങ്കിലും ചിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. സംവിധായകന് ശങ്കര്‍ രാമകൃഷ്ണനുമായുള്ള പരിചയമാണ് പ്രിയാമണിയെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്. മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി താരമായാണ് എത്തുന്നത്. വിനയന് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സത്യത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് പ്രിയമണി. പിന്നീട് തിരക്കഥ, പ്രാഞ്ചിയേട്ടന് ആന്റ് ദ സൈന്റ്, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെയും റിയാലിറ്റി ഷോകളിലെ ജഡ്ജായും പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് പ്രിയാമണി.
priyamani
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...