Connect with us

കസ്തൂരിമാനിലെ കാവ്യയുടെ ഭാവി വരനെ കണ്ടോ? ജീവയേക്കാൾ സൂപ്പർ…

serial

കസ്തൂരിമാനിലെ കാവ്യയുടെ ഭാവി വരനെ കണ്ടോ? ജീവയേക്കാൾ സൂപ്പർ…

കസ്തൂരിമാനിലെ കാവ്യയുടെ ഭാവി വരനെ കണ്ടോ? ജീവയേക്കാൾ സൂപ്പർ…

മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയല്‍. വളരെപ്പെട്ടെന്നാണ് കാവ്യ-ജീവ ജോഡികള്‍ പ്രേക്ഷകരുടെ മനം കവർന്നത്. കസ്തൂരിമാനിലെ വക്കീലായ കാവ്യക്ക് ജീവൻ പകരുന്നത് നടി റബേക്കയാണ്. വളരെ പെട്ടെന്ന് തന്നെ കസ്തൂരിമാൻ എന്ന പരമ്പര റബേക്കയ്ക്ക് നിരവധി ആരാധകരെ നൽകി. ഏറ്റവും കുടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരു പരമ്പര കൂടിയാണിത്. ഈ പരമ്പരയിലെ കാവ്യ- ജീവ ജോഡികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താര ജോഡികളാണ്. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റബേക്ക. യുവ സംവിധായകനാണ് മിനിസ്ക്രീൻ റാണിയുടെ മനസ് കീഴ്പെടുത്തിയത്.

സിനിമാ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസ് കവര്‍ന്ന ആ നായകന്‍. തന്റെ സഹോദരിയുടെ മകന്റെ മാമോദീസ ചടങ്ങിനിടെ ശ്രീജിത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റബേക്ക. ‘ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്’ എന്ന കുറിപ്പോടെ റബേക്ക പങ്കുവച്ച അമ്മയ്ക്കും ശ്രീജിത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്കാ വ്യക്തമാക്കുന്നു. ശ്രീജിത്തിന് പുതിയ ചിത്രത്തിന്റെ തിരക്കുക്കളും തനിക്ക് സീരിയല്‍ തിരക്കുകളും ഉള്ളതിനാൽ വിവാഹം ഉടനില്ലെന്നും താരം പറയുന്നു.കുഞ്ചാക്കോ ബോബന്‍, അതിഥി രവി എന്നിവര്‍ വേഷമിട്ട കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജ്-നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മാര്‍ഗംകളിയാണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റബേക്ക.

rebecca santhosh

More in serial

Trending

Recent

To Top