ഇതല്പം കടുത്ത് പോയി!! ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ല.. നിറകണ്ണുകളോടെ നടി ആശാ ശരത്ത്..

By
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി ആരാധകരെ ഞെട്ടിച്ച് നടി ആശാ ശരത്ത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ കണ്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി. കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്.
തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അവര്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആശ ശരത്ത് പറയുന്നു. ഇതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. ‘എവിടെ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ. തന്റെ പുതിയ ചിത്രമായ ‘എവിടെ’യ്ക്ക് വേണ്ടിയാണ് ആശാ ശരതിന്റെ ഈ ‘കടുംകൈ’. ‘പേടിപ്പിച്ചു കളഞ്ഞല്ലോ’ എന്ന് വീഡിയോയോട് പ്രതികരിച്ച ആരാധകർ സംഗതി അൽപ്പം കടന്നുപോയെന്നും വീഡിയോയ്ക്ക് താഴെ കമന്റിടുന്നുണ്ട്. നടിയുടെ വിലാപം കണ്ട് ഓടിയെത്തിയ പലരും വിചാരിച്ചത് ആശാ ശരത്തിന്റെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയെന്നാണ്. ‘എവിടെ പ്രൊമോഷൻ’ എന്ന് വീഡിയോയ്ക്ക് മുകളിലായി എഴുതിയിട്ടുണ്ടെങ്കിലും ഇത് പെട്ടെന്നാരും ശ്രദ്ധിച്ചില്ല. ഇത്തരം പ്രൊമോഷൻ ട്രിക്കുകൾ ഒഴിവാക്കണമെന്ന് ഉപദേശിച്ചുകൊണ്ട് ആശാ ശരത്തിനെ ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
ആശ ശരത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എവിടെ’. കെ.കെ. രാജീവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കഥയെഴുതിയ ചിത്രത്തില്‍ ആശ ശരത്തിന്റെ ഭര്‍ത്താവായി വേഷമിടുന്നത് മനോജ് കെ ജയനാണ്.ജൂബിലി, മാരുതി പിക്ചേഴ്സ്, പ്രകാശ് മൂവിടോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
aasha fb post
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...