ദൈവത്തിന്റയും ലൈംഗികതയുടേയും യഥാര്‍ത്ഥ സത്യം എന്താണെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ നിശ്ചദാര്‍ഢ്യം എന്നെ അത്ഭുതപ്പെടുത്തി ; പോൺ താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ

ഇന്ത്യൻ സിനിമയുടെ ലെജൻഡറി ഫിലിം മേക്കർ എന്നറിയപ്പെടുന്ന വ്യക്തിയാണ് രാംഗോപാൽ വർമ്മ . വ്യത്യസ്തമായി സിനിമകൾ കൊണ്ട് പ്രേക്ഷക മനസുകളെ കീഴടക്കിയ ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത് . അതുപോലെ തന്നെ എത്ര തിരക്കുകൾക്കിടയിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാനും അദ്ദേഹം മടിക്കാറില്ല .സ്ഥിരമായി ട്വിറ്ററിലൂടെയാണ് അദ്ദേഹം വിശേഷങ്ങളും നിലപാടുകളും പങ്കുവെക്കാറുള്ളത് . അതുകൊണ്ട് തന്നെ ഇതായിപ്പോൾ ട്വിറ്ററിലൂടെ പോണ് താരം മിയ മല്കോവയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് രാംഗോപാൽ വർമ്മ . തന്റെ വിവാദ ചിത്രമായ ഗോഡ് സെക്സ് ആന്റ് ട്രൂത്തിലെ നായികയാണ് മിയ. മിയയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം പിറന്നാൾ ആശംസകൾ നേർന്നത്. വളരെ വ്യത്യസ്തമായ ഒരു ആശംസയാണ് അദ്ദേഹം മിയക്ക് നേർന്നിരിക്കുന്നത് .
പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ : –
ഈ ദിവസം ഒരുപാട് സന്തോഷമുണ്ടാവട്ടെ ജന്മദിനാശംസകള്. നിന്റെ വ്യക്തിത്വത്തിന്റെ കരുത്തുകൊണ്ട് നീ എല്ലാവര്ക്കും സന്തോഷം നല്കുന്നു, ദൈവത്തിന്റയും ലൈംഗികതയുടേയും യഥാര്‍ത്ഥ സത്യം എന്താണെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ നിശ്ചദാര്‍ഢ്യം എന്നെ അത്ഭുതപ്പെടുത്തി . ബാഹ്യസൗന്ദര്യമാണോ അതോ നിന്റെ ആന്തരിക സൗന്ദര്യമാണോ ഏറ്റവും സുന്ദരമെന്ന് തിരിച്ചറിയാന്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളില്‍ കഴിഞ്ഞിരുന്നില്ല . എന്നാൽ , ഇന്ന് ഇതിനു വ്യക്തമായ ധാരണയുണ്ട് . സൗന്ദര്യമെന്നാൽ ബാഹ്യമോ ആന്തരികമായ കാര്യമല്ല മറിച്ച് വ്യക്തിത്വമാണെന്ന ബോധ്യം എനിക്കുണ്ടായി. അദ്ദേഹം പറയുന്നു. ഇതോടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
film maker ramgopal varma-porn actress mia- bdy wishes-social media
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...