Connect with us

അരവിന്ദ് സ്വാമി ലയൺ കിങ് തമിഴ് പതിപ്പില്‍ സ്കാറിനു ശബ്ദം നൽകുന്നു

Tamil

അരവിന്ദ് സ്വാമി ലയൺ കിങ് തമിഴ് പതിപ്പില്‍ സ്കാറിനു ശബ്ദം നൽകുന്നു

അരവിന്ദ് സ്വാമി ലയൺ കിങ് തമിഴ് പതിപ്പില്‍ സ്കാറിനു ശബ്ദം നൽകുന്നു

Aravind_Swami

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രിയപെട്ട നടനാണ് അരവിന്ദ് സ്വാമി . ഒരുപാട് വിജയ ചിത്രങ്ങളാണ് ആരാധകർക്കുമുന്നിൽ കാഴ്ചവെച്ചത് .തമിഴിൽ നിന്നും മലയാളത്തിലും അഭിനയിച്ച് പ്രേക്ഷക ഹൃദയo കൈക്കലാക്കിയ നടനാണ് .

ഇപ്പോൾ ഇതാ ലയൺ കിങ് വില്ലൻ സ്കാറിന് തമിഴ് പതിപ്പിൽ ശബ്ദം കൊടുക്കുന്നത് അരവിന്ദ് സ്വാമിയാണ് . സിംബയ്ക്കു ശബ്ദം നൽകുന്നത് നടന്‍ സിദ്ധാർഥ് ആണ്. 20 വർഷം മുമ്പ് ലയൺകിങിന്റെ അനിമേഷൻ തമിഴ് പതിപ്പിൽ സിംബയ്ക്കു ശബ്ദം നൽകിയത് അരവിന്ദ് സ്വാമിയായിരുന്നു. …

ഹിന്ദിയിൽ മുഫാസയ്ക്കു ശബ്ദം നൽകുന്നത് ഷാരൂഖ് ഖാൻ ആണ്. സിംബയ്ക്ക് ഷാരൂഖിന്റെ മകന്‍ ആര്യൻ ഖാനും. 1994-ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്നിയുടെ അനിമേഷൻ ചിത്രം ലയണ്‍ കിങ് ലൈവ് ആക്‌ഷൻ പതിപ്പാണ് ജൂലൈയിൽ ജൂലൈയിൽ റിലീസിനൊരുങ്ങുന്നത്.

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലയൺ കിങ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിംബയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടന്‍ ഡൊണാള്‍ഡ് ഗ്ലോവറാണ്. ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുക. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.

aravind swamy’s lion king dubbing

More in Tamil

Trending

Recent

To Top