
Malayalam Breaking News
ഇത് കാലവും പ്രേക്ഷകരും ദൈവവും ചേർന്ന് ധർമജന്റെയും പിഷാരടിയുടെയും ജീവിതത്തിൽ നടത്തിയ ആകസ്മികത !
ഇത് കാലവും പ്രേക്ഷകരും ദൈവവും ചേർന്ന് ധർമജന്റെയും പിഷാരടിയുടെയും ജീവിതത്തിൽ നടത്തിയ ആകസ്മികത !
Published on

By
മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നെത്തിയ നടനാണ് രമേശ് പിഷാരടി . പിന്നീട് സംവിധാനത്തിലേക്കും താരം തിരിഞ്ഞു. ജയറാമിനെ നായകനാക്കി പഞ്ചവർണ തത്ത എന്ന സിനിമയിലൂടെയാണ് രമേശ് പിഷാരടി സംവിധായകനായത്. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് രമേശ് പിഷാരടി .
തന്റെ ചിത്രത്തില്‍ പ്രിയ കൂട്ടുകാരന് ധര്മ്മജന് അഭിനയിക്കാന്‍ എത്തിയ വിവരം വളരെ രസകരമായ കുറിപ്പിലൂടെയാണ് പിഷാരടി പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ധര്മ്മജന് പിഷാരടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ഇതാണ് രസകരമായ കുറിപ്പിലൂടെ പിഷാരടി പങ്കുവെച്ചത്.
രാമേഷ് പിഷാരടിയുടെ ഫേസ്ബുക് പോസ്റ്റ്
തിരക്കഥ
ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി. ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടയി മമ്മൂക്കയുടെ കമെന്റ് ‘സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന് ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍..ധര്മജന് പറഞ്ഞു ‘നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്. പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ
ramesh pisharady about life
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...