
Malayalam Breaking News
മലയാള സിനിമ പ്രേമികളെ ആദ്യമായി പേടിപ്പിച്ച സ്ത്രീ സംവിധായിക വിജയ നിർമല ഓർമയായി
മലയാള സിനിമ പ്രേമികളെ ആദ്യമായി പേടിപ്പിച്ച സ്ത്രീ സംവിധായിക വിജയ നിർമല ഓർമയായി
Published on

By
മലയാളസിനിമയുടെ ചരിത്രമെഴുതുന്ന ആര്‍ക്കും മറക്കാന്കഴിയാത്തപേരാണ് വിജയനിര്മലയുടേത്.മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സംവിധാനത്തിലും തിളങ്ങാന്‍ കഴിയുമെന്ന് പഠിപ്പിച്ച വിജയ നിർമലക്കു വിട .പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. നടന് മാഞ്ചു മനോജ് ആണ് വിജയ നിര്‍മലയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.
ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. നടി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം സ്വന്തമാക്കിയ അവര്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ക്ളാസിക്കുകളിലൊന്നായ ‘ഭാര്‍ഗവീനിലയ’ത്തിലെ ഭാര്‍ഗവിക്കുട്ടിയെ അനശ്വരമാക്കിയ നായികനടി മാത്രമല്ല.ലയാളത്തിലെ ആദ്യത്തെ വനിതാസംവിധായികയും 47 ചലച്ചിത്രങ്ങള്‍ സംവിധാനംചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംനേടി ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമായിമാറിയ ബഹുമുഖപ്രതിഭയുമാണ് ഈ അഭിനേത്രി.
vijay nirmala death
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...