വിവാഹ ചടങ്ങിൽ ആടി പാടി തിമിർത്ത് പ്രിയങ്കയും നിക്കും, ചിത്രങ്ങൾ എറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് നടി പ്രിയങ്ക ചോപ്ര , ഇന്ത്യൻ സിനിമയുടെ ബോൾഡ് ലേഡി എന്നാണ് പ്രിയങ്ക അറിയപ്പെടുന്നത്. ഒരു നടി എന്നതിന് പുറമേ ഫിലിം മേക്കർ കൂടിയാണ് പ്രിയങ്ക .അടുത്തിടെയാണ് പ്രിയങ്കയുടെ വിവാഹം നടന്നത്. ഹോളിവുഡ് ഗായകൻ നിക് ജോനാസ് ആണ് പ്രിയങ്കയെ വിവാഹം കഴിച്ചത് .
ഇരുവരുടെയും വിവാഹം വരവേൽപ്പോടെയാണ് ആരാധകർ സ്വീകരിച്ചത് . അതേസമയം വിമർശനങ്ങളും ചില്ലറയൊന്നുമല്ല കേട്ടത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ട താരം വേറെ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ സംശയമാണ് . നിക്കിന്റെയും പ്രിയങ്കയുടെയും പ്രായമാണ് വിമർശനങ്ങൾക്ക് കാരണം. ഇപ്പോളിതാ പ്രിയങ്കയും നിക്കും തമ്മിലുള്ള നൃത്തം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ . പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരൻ ജോ ജൊനാസിന്റെ വിവാഹ ആഘോഷങ്ങളിലാണ്ഇവർ ചുവട് വെച്ചത് .
ജോ ജൊനാസും ഹോളിവുഡ് നടിയുമായ സോഫി ടർണറും തമ്മിലുളള വിവാഹം ഏതാനും ദിവസങ്ങൾക്കുളളിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സോഫിയും ജോ ജൊനാസും മേയിൽ ലാസ്വെഗാസിലെ ചർച്ചിൽവച്ച് ലളിതമായ രീതിയിൽ വിവാഹിതരായിരുന്നു. ഔദ്യോഗിക വിവാഹമാണ് വരും നാളുകളിൽ നടക്കാൻ പോകുന്നത്.
വിവാഹത്തിനു മുൻപായി അടുത്ത സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽനിന്നുളള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് ഈ ചടങ്ങിലാണ് താരജോഡികൾ നൃത്തം ചെയ്തത്. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .
2018 ഡിസംബറിലായിരുന്നു അമേരിക്കന് ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
priyanka chopra-nick jonas- dance pics
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...