
Tamil
നാല് വശത്തുനിന്നും നോക്കിയാലും കടൽ ! മാർക്കറ്റ് വിലയിലും ഇരട്ടി നൽകി തമന്ന സ്വന്തമാക്കിയ ഫ്ലാറ്റിനു പ്രത്യേകതകൾ ഏറെ !
നാല് വശത്തുനിന്നും നോക്കിയാലും കടൽ ! മാർക്കറ്റ് വിലയിലും ഇരട്ടി നൽകി തമന്ന സ്വന്തമാക്കിയ ഫ്ലാറ്റിനു പ്രത്യേകതകൾ ഏറെ !

By
ഇടക്ക് സിനിമയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ബാഹുബലിയോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ് തമന്നക്ക് . ഇതോടെ വരുമാനവും കുത്തനെ ഉയർന്നു. ഇപ്പോൾ മുംബയിൽ ഒരു അടിപൊളി ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് തമന്ന .അടുത്തിടെ താരം മുംബൈ വെര്‍സോവയില്‍ ഒരു അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കാരണം മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടി നല്‍കിയാണ് നടി സ്വന്തമാക്കായിരിക്കുന്നത്.
നടി ഈ വീട് ,സ്വന്തമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാര്‍ട്മെന്റ് വാങ്ങാന്‍ കാരണമെന്നാണ് ബാന്ദ്രയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍ പറയുന്നത്.22 നിലകളുള്ള കെട്ടിടത്തിലെ 14-ാം നിലയിലാണ് തമന്നയുടെ അപ്പാര്‍ട്മെന്റ്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് അപ്പാര്‍ട്മെന്റ് വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ലോകന്ദ്വാല കോംപ്ലക്സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അധികം വൈകാതെ തന്നെ കുടുംബം പുതിയ അപ്പാര്‍ട്മെന്റിലേക്ക് മാറിയേക്കും.
വീടിന് ഒരു സ്ക്വയര്‍ ഫീറ്റിന് 80,778 രൂപയാണ് തമന്ന നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 35,000-40000 രൂപ വിലയുള്ള സമയത്താണ് തമന്ന ഇത്രയും തുക മുടക്കിയത്. 2055 സ്ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്മെന്റ് 16.60 കോടിക്കാണ് തമന്ന വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പാര്‍ട്മെന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നല്‍കിയത്. ഇന്റീരിയര്‍ വര്‍ക്കിനായി 2 കോടിയാണ് തമന്ന ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദി ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആയ മഹാലക്ഷ്മിയാണ് തമന്നയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചാക്രി ടോലറ്റി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഖാമോഷിയാണ് തമന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ബോക്സോഫിസില്‍ ചിത്രം പരാജയമായിരുന്നു
thamannah bhatia’s flat
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....