
Malayalam Breaking News
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതെന്തിന് ?
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതെന്തിന് ?
Published on

By
അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് മമ്മൂട്ടി ചിത്രം ‘മാമാങ്കം’. ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ വാർത്തയും ആരാധകാർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് .മമ്മൂട്ടിയുടെ കാരക്ടർ സ്റ്റിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു .
ചിത്രത്തിന്റെ തുടക്കം മുതൽ അണിയറയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് അവസാനമായി പുറത്തു വരുന്ന വാർത്ത ചിത്രത്തിലെ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. ഇപ്പോൾ മാമാങ്കത്തിൽ നായികാ വേഷമായ ഉണ്ണിമായ ആയി അഭിനയിക്കുന്നത് ഹിന്ദി സീരിയൽ നടിയും കായികതാരവുമായ പ്രാചി തെഹ്ലാൻ ആണ് .എന്നാൽ ഈ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ .
ആദ്യ ഘട്ടത്തിൽ ഐശ്വര്യയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയിരുന്നു . ഐശ്വര്യ അതിനു സമ്മതവും അറിയിച്ചിരുന്നു .എന്നാൽ ചിത്രത്തിന്റെ മുഴുവൻ ബജറ്റിന്റെ പരിമിതികൾ മൂലം ഐശ്വര്യയെ ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോവുകയായിരുന്നു .സജീവ് പിള്ളയുടെ രചനയിലും സംവിധാനത്തിലും തുടങ്ങിയ ചിത്രം 30 കോടി മുതൽ മുടക്കിലായിരുന്നു നിർമാണം തുടങ്ങിയത് . ഒരു മാസത്തിലധികം ചിത്രീകരണം പുരോഗമിച്ചെങ്കിലും ചിത്രത്തിന്റെ നിർമാതാവുമായ ഉണ്ടായ തർക്കം കാരണം സംവിധായകന് മാറേണ്ടി വന്നു.അതോടു കൂടി അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും മാറ്റങ്ങൾ വന്നു.
ഇപ്പോൾ മാമാങ്കത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ് . എം .പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് . ലോകത്തിലെ ഏറ്റവും വലിയ മൂവി ക്രൈയിൻ സ്റ്റാഡാ ക്രെയിൻ ചിത്രീകരണത്തിന് ഉപയോഗിച്ചതും ,കൊച്ചിയിൽ പത്ത് കോടി മുതൽ മുടക്കിൽ കൂറ്റൻ സെറ്റ് ഇട്ടതുമെല്ലാം വലിയ ജനശ്രദ്ധ നേടിയിരുന്നു . എങ്കിലും ചിത്രത്തിൽ ഐശ്വര്യ റായി ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ മികച്ചതായേനെ എന്നാണ് ആരാധക പക്ഷം .ഈ വര്ഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തും .
why mamankam team rejected aishwarya rai ?
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...