വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുന്നു സൂപ്പർതാരങ്ങളെ വിമർശിക്കുന്നതും കളിയാക്കുന്നതുമൊക്കെ. കാരണം പൊങ്കാല ഏറ്റു വാങ്ങാൻ തയ്യാറുള്ളവർക്കാണ് അത്തരമൊരു ധൈര്യം പോലും ഉണ്ടാകാറുള്ളൂ. ഇപ്പോൾ മോഹൻലാൽ ഫാൻസ് ഇളകിയിരിക്കുകയാണ്.
നടന് മോഹന്‍ലാലിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് വിഷ്ണു മാധവ് അധവാ പെന്സിലാശാനെതിരെ സോഷ്യല്‍ മീഡിയകളില്‍ പൊങ്കാല. ചെരിഞ്ഞ തോളുമായി ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ നില്ക്കുന്ന മോഹന്‍ലാലിനെ താരമായും പുറകിലായി നിലത്ത് മാറാല പിടിച്ച് കിടക്കുന്ന താരത്തെ നടനുമായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആരേലും കൊണ്ടൊന്നു തുടച്ചെങ്കിലും വെക്കാം ലാലേട്ടാ, ക്ലാവ് പിടിച്ചു പോയാലോ എന്ന അടിക്കുറിപ്പുമുണ്ട്.
ഇതോടെ സോഷ്യല്‍ മീഡിയകളില്‍ കാര്‍ട്ടൂണിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വരച്ചിരിക്കുന്നയാളെ മമ്മൂക്ക ഫാന്‍സെന്ന് പറഞ്ഞാണ് ലാല്‍ ഫാന്‍സ് പൊങ്കാലയിടുന്നത്. മോഹന്‍ലാല്‍ എന്ന നടനെ അടുത്തിറങ്ങിയ 2 പടം വെച്ചല്ല വിലയിരുത്തേണ്ടതെന്നുള്‍പ്പെടെ നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ലോകസിനിമ ഭൂപടത്തില്‍ സാമ്ബത്തിമായി ഏന്തി വലിഞ്ഞ് നടന്ന മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ സ്വന്തം ചെരിഞ്ഞ ചുമലിലേറ്റി ഉയരെയുയരെ എത്തിച്ച ഈ മനുഷ്യന് ഇല്ലായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ.എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ എന്ന നടന്റെ കഴിവ് വേണ്ടുവോളം മലയാളം സിനിമ ഇന്‍ഡസ്ട്രി ഉള്‍പ്പടെ പല സിനിമ മേഖലകളും മനസിലാക്കിയതാണ്. പിന്നെ എപ്പോഴും തനതു രീതിയിലുള്ള സിനിമകള്‍ ഒരു നടന് ലഭിക്കണം എന്നില്ല. ആക്ഷന്‍,കോമഡി,സംഗീതം എന്നീ മേഖലയില്‍ ലാലിന്റെ പ്രാവീണ്യം നമ്മള് കണ്ടതാണ്.അത് ഈ പ്രായത്തിലും അങ്ങേര് ചെയ്യും.ഇന്നുള്ള ഏതൊരു യൂത്ത് സ്റ്റാറിനെക്കാള് മെയ്വഴക്കത്തോടെ ഏതൊരു ആക്ഷനും അതിന്റെ പ്രൗഢിയില്‍ അവതരിപ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത അവതരിപ്പിക്കാനും ലാലിന് കഴിയും. ആദ്യത്തെ 100 കോടി 200 കോടി എന്ന് മലയാള സിനിമയെ മുത്തമിടാന്‍ കെല്‍പ്പുള്ള ഒന്നാക്കി മാറ്റിയത് അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണെന്നാണ് വേറെ ഒരാളുടെ കമന്റ്.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ...