മുൻപ് ദിലീപെങ്കിൽ ഇപ്പോൾ പൃഥ്വിരാജ് ; മുരളി ഗോപിയുടെ പുതിയ കൂട്ടുകെട്ട്
Published on

നന്ദനമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റവും . മലയാളത്തിന്റെ രാജപ്പൻ എന്നാണ് അറിയപ്പെടുന്നത്. താരകുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും തന്റേതായ അഭിനവപാടവും വ്യക്തിത്വവും നിലനിർത്തി വളരാൻ അധികം നാളായില്ല . മലയാളത്തിനുപുറമെ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു .
ഒരു നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഒരു ഫിലിം മേക്കർ ആയി വളർന്നു വന്നിരിക്കുകയാണ് . നാളുകള്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവിലായാണ് പൃഥ്വി സ്വന്തമായി സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിച്ചത്. മലയാളം കണ്ട ചരിത്രവിജയമാണ് ലൂസിഫര്‍ സമ്മാനിച്ചത്. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന് എത്തുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് താന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചും താരം വിശദീകരിക്കുന്നത്.
ദിലീപ് നായകനായ കമ്മാരസംഭവത്തിലൂടെ ശ്രദ്ധേയനായി മാറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വിയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ എമ്പുരാനുമായി വരത്തൊള്ളൂവെന്നാണ് പൃഥ്വി അറിയിച്ചിരിക്കുന്നത് . ടിയാനും ലൂസിഫറിനും ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് . കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒരുമിച്ചെത്തുന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന് . അതുകൊണ്ട് തന്നെ ചിത്രത്തിൽ ഇത്തവണ നായകനാവാനുള്ള ഭാഗ്യംലഭിച്ചിരിക്കുന്നത് പൃഥ്വിരാജിനാണ്. ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു കമ്മാരസംഭവം.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വി രതീഷ് അമ്പാട്ടിനൊപ്പം ചേരുന്നത്.
murali gopi- prithviraj-next film- dileep
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...