പിള്ളേരൊക്കെ വളർന്നു വലുതായി ;അച്ഛൻ ഇപ്പോളും ആ പഴയ 25 വയസ്സിൽ തന്നെ ; കൃഷ്ണ കുമാറിന്റെ പ്രായത്തിൽ അമ്പരന്ന് ആരാധകർ

മലയാള സിനിമയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന താരമാണ് നടി അഹാന കൃഷണ . 2014 -ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന തന്റെ സിനിമ ജീവിതം ആരംഭിച്ചത് തന്നെ . ഇതിനുപുറമെ സാമൂഹ്യ മാധ്യമത്തിൽ സ്ഥിരം സജീവമായ ആളാണ് അഹാന. തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കു വെക്കാറുണ്ട്.നേരത്തെ ചുവന്ന നിറത്തിലെ സാരി ഉടുത്ത ചിത്രം അഹാന പങ്കുവെച്ചിരുന്നു അത് വൻ വൈറലായിരുന്നു .
ഇതായിപ്പോൾ അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മ ദിനത്തിൽ ആശംസകള് നേർന്ന് കൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.ചെറുപ്പത്തിൽ അച്ഛനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് . ഇൻസ്റാഗ്രാമിലാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത് . അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകൾ എന്നാണ് അഹാന കുറിച്ചത്. തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദിയുണ്ടെന്നും അഹാന കുറിച്ചു. ഇതാണിപ്പോൾ വൈറലാകുന്നത്
കൃഷ്ണകുമാറിന് അമ്പത്തിയൊന്ന് വയസ്സായെന്ന് പറയില്ലെന്നാണ് ഭൂരിഭാഗം ആളുകളും കമന്റായി പറയുന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കുന്നുവെന്നും മിനിസ്ക്രീൻ മമ്മൂട്ടിയാണെന്നുമാണ് ആരാധകർ പറയുന്നത് . മറ്റൊരു കൂട്ടർ പറയുന്നത് പിള്ളേരൊക്കെ വളർന്നു വലുതായി .കിച്ചു ഏട്ടൻ ഇപ്പോളും ആ പഴയ 25 വയസ്സിൽ തന്നെ എന്നാണ് .
മലയാളത്തിലും തമിഴിലും ഇപ്പോഴും അഭിനയം തുടരുന്ന കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഒരാളാണ് അഹാന. ടൊവിനോ തോമസിനൊപ്പം ലൂക്കയിലാണ് അഹാന ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
krishna kumar b-day- fans -social media
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...