മോഹന്‍ലാലും അശോകനും വീണ്ടും ഒന്നിച്ചപ്പോള്‍
Published on

ലൂസിഫറിന് ശേഷം ആശീര്‍വാദ് ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിൽ വീണ്ടും അശോകനും മോഹന്‍ലാലും ഒന്നിക്കുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വെച്ച് നമുക്കൊരു ഫുള്‍ ജാര് സോഡ കാച്ചിയാലോ എന്ന അടിക്കുറിപ്പോടെ അജു വര്‍ഗീസാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റേയും അശോകന്റേയും സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് തൂവാനത്തുമ്ബികളിലെ ജയകൃഷ്ണന് സുഹൃത്തായ ഋഷിയോട് പറയുന്ന ഡയലോഗ് വളരെ ഹിറ്റാണ്. ഇപ്പോഴിതാ സോഡാ സര്‍ബത്തിന്റെ കാലമൊക്കെ കഴിഞ്ഞു . ഇത് ഫുള്‍ ജാര് സോഡയുടെ കാലമാണ്. വീണ്ടും ജയകൃഷ്ണനും ഋഷിയും ഒന്നിക്കുകയാണ്. ‘വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനക്ക് വേണ്ടി !!! നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയല്ലോ’ എന്ന കുറിപ്പോടുകൂടിയാണ് അജു വർഗീസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇട്ടിമാണിയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ഫസ്റ്റ് ലുക്കും ഇതിനോടകം വൈറലായിരുന്നു. മാര്‍ഗം കളി വേഷത്തിലുള്ള മോഹന്‍ലാലിന്‍്റെ പോസ്റ്ററുകള്‍ ആരാധകരില്‍ കൌതുകം ഉണര്‍ത്തി. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധായകരുടേത് തന്നെയാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...