വൈറസ് ഒരു സാധാരണ സിനിമയല്ല…തികച്ചും വ്യത്യസ്തമായ അനുഭവം

ആഷിക് അബുവിന്റെ ഓരോ സിനിമയും വ്യത്യസ‌്തമാണ‌്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈറസ്.
തന്നിലെ നടനെ എട്ടു വർഷംമുമ്പ് ഏറ്റവും നന്നായി കൈകാര്യം ചെയ്‌തത് സോൾട്ട് ആൻഡ് പെപ്പറിൽ ആഷിഖ് അബുവാണെന്ന‌് ആസിഫ‌്.
വൈറസിലൂടെ വിഷ്‌ണുവായാണ‌് ആഷിഖ് അബു ചിത്രത്തിൽ ആസിഫിന്റെ വരവ്
വൈറസിൽ അഭിനയിക്കുന്ന ഓരോ നിമിഷവും കഥാപാത്രമായി ജീവിക്കുകയായിരുന്നു അന്നാണ് ആസിഫ് അലി പറയുന്നത്. സാധാരണ ഒരു കഥാപാത്രത്തിന് പ്രതീക്ഷിക്കുന്ന മുൻ ഒരുക്കങ്ങളൊന്നും മതിയാകാത്ത തികച്ചും വ്യത്യസ്തമായ ഒരനുഭവം ഇപ്പോൾ ആസിഫ് പ്രേക്ഷകരുമായി പങ്കു വെക്കുകയാണ്
കേരളം നേരിട്ട യഥാർഥ സംഭവത്തെ അവതരിപ്പിക്കുന്ന ചിത്രമായ വൈറസിൽ ശക്തമായ കഥാപാത്രമാണ് നിപായുടെ ഇരയായ വിഷ്‌ണു. വിഷ്‌ണുവിനായി പ്രതീക്ഷിച്ചിരുന്ന സ്വഭാവമുണ്ടായിരുന്നു.
ഷൂട്ട് തുടങ്ങുംമുമ്പ്. നമുക്ക് എപ്പോഴെങ്കിലും ഒരു അസുഖം വന്ന് കിടപ്പായ അനുഭവമൊക്കെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. അല്ലെങ്കിൽ ഏതെങ്കിലും സിനിമയിൽനിന്ന് മനസ്സിലാക്കാവുന്നത്.
പക്ഷേ, ഇതൊന്നും ആയിരുന്നില്ല തിരക്കഥയിലുള്ള എന്റെ കഥാപാത്രം. കോഴിക്കോട്ടും പരിസരത്തും പടർന്നുപിടിച്ച നിപാ വൈറസിന്റെ തീവ്രത ഞാൻ തിരിച്ചറിഞ്ഞത് മെഡിക്കൽ കോളേജ‌് സ്റ്റാഫും ഡോക്ടർമാരുമായുള്ള സംസാരത്തിലൂടെയാണ്.
എത്ര ഭീകരമായിരുന്നു അതെന്ന് അവിടെ ഇല്ലാത്തൊരാൾക്ക് പൂർണമായും മനസ്സിലാക്കാൻ പറ്റില്ല.
മലയാള സിനിമാചരിത്രത്തിൽ നാഴികക്കല്ലാകുന്ന ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട‌് ഞങ്ങൾക്ക‌്. ഇത്രയുമധികം അഭിനേതാക്കൾ ഒരു സിനിമയിൽ വരുമ്പോൾ അത് സംവിധായകനോടുള്ള വിശ്വാസമാണ് കാണിക്കുന്നത് .
ഇതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷക ഓർത്തിരിക്കും. ഈ സിനിമ തീർച്ചയായും ഓരോ പ്രേക്ഷകർക്കും വലിയ ഒരനുഭവം തന്നെ ആയിരിക്കുമെന്നും ആസിഫ് പറഞ്ഞു
ഒട്ടു മിക്ക യുവ നിര താരങ്ങളെല്ലാം അണിനിരന്നിട്ടുള്ള വൈറസിൽ ചെറിയ റോളിൽ വരുന്ന കഥാപാത്രങ്ങൾക്കുപോലും വ്യക്തിത്വമുണ്ട‌് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ..സിനിമയിൽ ഉടനീളം എല്ലാവരും കൂടെയുണ്ടാകും.
വൈറസ് ലൊക്കേഷനിൽ എത്തുന്നതിനു മുൻപ് മാധ്യമങ്ങൾ വഴിയുള്ള അറിവേ നിപായെപ്പറ്റി ഉള്ളൂ..പിന്നീടാണ് നിപ്പായെക്കുറിച്ചുള്ള യഥാർത്ഥ മുഖം തിരിച്ചറിഞ്ഞത് എന്നും ആസിഫ് പറയുന്നു.
വിഷ്‌ണുവായി മാറാനുള്ള തയ്യാറെടുപ്പുകളൊന്നും ആയിരുന്നില്ല അഭിനയിക്കുമ്പോൾ വേണ്ടിയിരുന്നത്. അതിന് ഇരയായവരുടെ അവസ്ഥ നമ്മളൊക്കെ കരുതുന്നതിലും വളരെ വ്യത്യസ്തമാണ് .
നിപാ വൈറസ് പിടിപെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാൻ പറ്റാത്തത്ര മോശം അവസ്ഥയിൽ എത്തിയിട്ടുണ്ടാകും അത് അനുഭവിക്കുന്ന രോഗി. പലരോടും സംസാരിക്കുമ്പോഴാണ് നമുക്കത് ബോധ്യപ്പെടുക. തിരക്കഥാകൃത്തുക്കൾ ഓരോ ഘട്ടവും വളരെ പഠിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്.
കഥാപാത്രത്തിനോട് നീതി കാണിക്കാനായി എന്ന് തന്നെ ആസിഫ് വിശ്വസിക്കുന്നു
മെഡിക്കൽ കോളേജിൽ ഷൂട്ടിങ്ങിനായി എടുത്ത വാർഡ് യഥാർഥത്തിൽ ഐസൊലേറ്റഡ് ആയിരുന്നു. അത്രയും സുരക്ഷയോടെ കൈകാര്യം ചെയ്‌തിരുന്ന അവിടം ഷൂട്ട് തുടങ്ങിയപ്പോഴും പുറമെനിന്നുള്ളവർക്കായി തുറന്നുകൊടുത്തിരുന്നില്ല. ശുചിയാക്കുന്ന ആളുകളാണ് പറഞ്ഞത്, ഷൂട്ടിങ്ങുകൂടി കഴിഞ്ഞിട്ടുവേണം പഴയപോലെ പ്രവർത്തനം തുടങ്ങാനെന്ന്.
അതേ കിടക്കയിൽ, മുറിയിലാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നതെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ് .
ഒരു തുമ്മൽവന്നാൽപ്പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കും. ജലദോഷംപോലെയാണ് ആദ്യം നിപ്പ വരുന്നതെന്ന് കേട്ടിട്ടുണ്ട്. ശരിക്കും അതേ സ്ഥലത്ത് ഷൂട്ട് ചെയ്യുന്നതിന്റെ ഗൗരവം എല്ലാവർക്കും ഉണ്ടായിരുന്നു.
ഇത് കൂട്ടായ്‌മയുടെ അതിജീവനത്തിന്റെ കഥയാണ്. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും ഇത് എത്രത്തോളം ഗൗരവമായി എടുത്ത് അതിൽനിന്ന് ഒരു നാടിനെ കരകയറ്റാൻ ശ്രമിച്ചു എന്ന് ഞാൻ തിരിച്ചറിയുന്നത് അവിടെ ചെന്നശേഷമാണ്.
സോൾട്ട് ആൻഡ് പെപ്പറിനുശേഷം ആഷിഖ് അബുവിനൊപ്പം കുറെ ദിവസം ചെലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവെച്ചു…
Asif Ali In Virus
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...