ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ!!

By
ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫയാണ്. ഈദ് റിലീസ് ആയാണ് ചിത്രം പുറത്തിറങ്ങിയത്. ബാബുരാജ്, മല്ലിക സുകുമാരന്‍, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവന്, എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ’ ഈ ഓഫര്‍ നല്‍കിയത് മറ്റാരുമല്ല നടനും ധര്‍മൂ ഫിഷ് ഹബിന്റെ ഉടമയുമായ ധര്‍മജനാണ്. 500 രൂപയ്ക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് അവസരമുള്ളതെന്ന് ധര്മ്മജന് പറയുന്നു. 750 രൂപയ്ക്ക് മീന്‍ വാങ്ങിയാല്‍ 2 ടിക്കറ്റ്, 1000 രൂപയ്ക്ക് വാങ്ങിയാല്‍ മൂന്നെണ്ണം ഇത്തരത്തിലാണ് ഓഫര്‍. ജയറാം നായക വേഷത്തിലെത്തുന്ന ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ബഷീറിന്റെ പ്രേമ ലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജനും ഉണ്ട്. ഫിഷ് ഹബിലെ ഓഫര്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ധര്‍മ്മജനെ ട്രോളി നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...