നിന്റെ ഒരു ചെറുചിരിയും കണ്ണുചിമ്മലും ഞാനൊരു ചക്രവർത്തിയാണെന്ന് തോന്നുന്നു ; ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു ; വിവാഹവാർഷികത്തിൽ സ്നേഹമാധുര്യം തുളുമ്പി മാധവൻ

By
പൊതുവെ സിനിമ താരങ്ങളുടെ വിശേഷമറിയാൻ ജനങ്ങൾക്ക് ഒരു പ്രേത്യേക താൽപ്പര്യം തന്നെയാണ് . അതും താരങ്ങളുടെ വിവാഹം സംബന്ധിച്ച വാർത്തകൾ. ഇന്ത്യൻ സിനിമയിലെ റൊമാന്റിക് നായകൻ എന്നറിയപ്പെടുന്ന നടനാണ് ആർ .മാധവൻ. അഭിനയത്തിനു പുറമേ ഫിലിം മേക്കർ കൂടിയായ അദ്ദേഹം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ ഏഴ് ഭാഷകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് മാധവൻ. ഇപ്പോൾ തന്റെ വിവാഹ വാർഷികാഘോഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് താരം . തന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുളള സെൽഫി പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിർജേയ്ക്കൊപ്പമുളള സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതും മാധുര്യം നിറഞ്ഞ സ്നേഹ വാചകങ്ങളാലെഴുതിയ കുറിപ്പോടെ .
”നിന്റെ ഒരു ചെറുചിരിയും കണ്ണുചിമ്മലും ഞാനൊരു ചക്രവർത്തിയാണെന്ന് തോന്നിപ്പിക്കുന്നു. നിന്റെ നിരുപാധികമായ സ്നേഹവും സൗന്ദര്യവും എന്നെ നിന്റെ ദാസനാക്കുന്നു, ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു,” ഇതായിരുന്നു മാധവന്റെ ആ കുറിപ്പ്.
1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവർക്കും വേദാന്ത് എന്ന മകനുണ്ട്. അതേസമയം ഇരുവരുടെയും വിവാഹത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. മാധവന്റെ അച്ഛന്റെയും അമ്മയുടെയും യും വിവാഹദിനവും ഈ ത്യന്തിൽ തന്നെയാണ്. അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ആരാധാകർ കമന്റ് ചെയ്തിരിക്കുന്നത് .
നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രജ്ഞന് നമ്പി നരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന് പറഞ്ഞു . മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന് നമ്പി നാരായണനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും മാധവന് പറഞ്ഞു.
മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘റോക്കറ്ററി’. സംവിധായകൻ ആനന്ദ് മഹാദേവനൊപ്പം ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്.
വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിൽ നായിക ഉണ്ടായിരിക്കില്ലെന്നും മാധവൻ വ്യക്തമാക്കി.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...