
Tamil
വിജയ് ദേവരകൊണ്ടയുടെ നായികയാകാൻ സംവിധായനുമായി കിടപ്പറ പങ്കിടണം !ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി !
വിജയ് ദേവരകൊണ്ടയുടെ നായികയാകാൻ സംവിധായനുമായി കിടപ്പറ പങ്കിടണം !ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി !

By
മീടു തുറന്നുപറച്ചിലുകള്‍ സജീവമായതോടെയാണ് സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നടുക്കുന്ന തരത്തിലുള്ള വെലിപ്പെടുത്തലുകളുമായാണ് പല താരങ്ങളും എത്തിയത്. പല വിഗ്രഹങ്ങളും ഇത്തരം തുറന്നുപറച്ചിലുകളില്‍ തകര്‍ന്നടിയുമെന്ന വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും വ്യക്തമായത് ഇത്തരം തുറന്നുപറച്ചിലുകളിലൂടെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറിയത്. തമിഴ് സിനിമയില്‍ സജീവമായ യുവനടിയായ ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിട്ടുള്ളത്.
ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിച്ചെത്തിയ മിസ്റ്റര്‍ ലോക്കലിലും ഈ താരം അഭിനയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ, അതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നുമെന്നുള്ള ചോദ്യമായിരുന്നു താരത്തോട് ചോദിച്ചത്. മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് സ്വന്തമായിത്തന്നെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്കിയിരുന്നിരുന്നില്ലെന്നും നല്കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു.
മുന്‍നിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. ആ സംവിധായകന് ആരാണെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല.
actress shalu shammu against director
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....