ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഒഫർ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സായി പല്ലവി

By
പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഒഫർ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സായി പല്ലവി. ബീഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ. സായിയുടെ വാക്കുകൾ ഇങ്ങനെ…
എന്നോട് ഏറ്റവും അടുത്ത് നില്ക്കുന്ന പ്രിയപ്പെട്ടവര്‍ എന്ന് പറയുന്നത് മാതാപിതാക്കളും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്‍പ്പം നിറം കൂടുതലല്ലേ എന്നൊരു കോംപ്ലക്സ് അവള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കണ്ണാടിയ്ക്ക് മുന്പില് നില്‍ക്കുമ്ബോള്‍ അവള് ഇത് പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അത് കേട്ട് അവള് അതൊക്കെ കഴിക്കാന്‍ തുടങ്ങി. അതൊന്നും സത്യത്തില്‍ അവള്‍ക്ക് ഇഷ്ടമല്ല. പക്ഷെ, അവള് ഇതൊക്കെ കഴിക്കാന്‍ തുടങ്ങിയത് കണ്ടപ്പോള്‍ ഞാനും ഞെട്ടിപ്പോയി. എന്നെക്കാള്‍ അഞ്ച് വയസിന് ഇളയതാണ് അവള്. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാകാന്‍ എന്റെ വാക്കുകള്‍ക്ക് കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി.
അത്തരമൊരു പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും. അല്ലെങ്കില്‍ ചോറ്. എനിക്കതില്‍ കൂടുതല്‍ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവര്‍ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്. ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്ത് കൊണ്ട് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകള്‍ക്ക് ഇരുണ്ട നിറമാണ്. അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകള്‍.
പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാനും ഫെയര്‍നസ് ക്രീമുകള്‍ മാറി മാറി പരീക്ഷിച്ചേനെ. മുഖക്കുരു മാറാനുള്ള ക്രീമുകള്ക്ക പിന്നാലെ പോയെനെ. ഇതുവരെ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. ഒരു മേക്കപ്പ് പോലും ഇടാതെ, മുടി ഒന്നും സെറ്റ് ചെയ്യാതെ എങ്ങനെ നായികയാക്കുന്നു എന്ന് ഞാന്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. പ്രേക്ഷകര്‍ ഇതൊക്കെ കാണുമോ? അവര്‍ എഴുന്നേറ്റ് പോകില്ലേ? എന്നൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍. ആ സിനിമ ആദ്യമായി തിയറ്ററില്‍ കാണുമ്ബോള്‍ ഞാന്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞെരിച്ച് ഓരോന്ന് പറയുകയായിരുന്നു. ദാ നോക്ക്, എന്നെ കാണാന്‍ ആണ്‍കുട്ടികളെ പോലെ ഇല്ലേ എന്നൊക്കെ.. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പല അരക്ഷിതാവസ്ഥകളും ഇപ്പോഴും തനിക്കുണ്ടെന്നും എന്നാല്‍ ചിലതൊക്കെ ചെറിയ രീതിയില്‍ എങ്കിലും മാറ്റാന്‍ കഴിയുമെങ്കില്‍ അതിന് വേണ്ടിയാണ് തന്റെ ശ്രമമെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.
Actor Sai Pallavi reveals the reason
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...