എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാണ് നടി സായ് പല്ലവിയെ . അവരുടെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ ഒരുപോലെ ഉറച്ചതാണ് . അടുത്തിടെ ഒരു ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ കോടികളാണ് വാഗ്ദാനം നൽകിയത് . പക്ഷെ പ്രേക്ഷകരെ പറ്റിക്കാൻ കഴിയില്ല എന്ന നിലപാടിൽ സായ് പല്ലവി ആ ഓഫർ നിരസിച്ചു . അതിന്റെ കാരണവും ആ സംഭവവും തുറന്നു പറയുകയാണ് സായ് പല്ലവി.
സ്വന്തം നിറത്തെക്കുറിച്ചോർത്ത് ഒരാൾ എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ സന്ദർഭം സായി പല്ലവി ആരാധകരുമായി പങ്കുവച്ചു. “എനിക്ക് ഏറ്റവും അടുപ്പമുള്ളവർ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാൾ അൽപം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്സ് അവൾക്കുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ അവൾ ഇതു പറയും.
അവൾക്ക് ചീസ്, ബർഗർ അതൊക്കെയാണ് ഇഷ്ടം. ഒരിക്കൽ ഞാൻ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവൾ അതൊക്കെ കഴിക്കാൻ തുടങ്ങി. അവൾക്ക് അതൊന്നും സത്യത്തിൽ ഇഷ്ടമല്ല. പക്ഷേ, അവൾ ഇതൊക്കെ കഴിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നെക്കാൾ അഞ്ചു വയസിന് ഇളയതാണ് അവൾ. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാക്കാൻ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാനാകെ അസ്വസ്ഥയായി,” സായി പല്ലവി പറഞ്ഞു.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...