ഫോൺ നമ്പർ മെയിൽ ചെയ്യണം… ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട്– പൊളിച്ചടുക്കി നടി അപർണ ബാലമുരളി

By
ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞ് തട്ടിപ്പ്. ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. നടി അപർണ ബാലമുരളിയെ ആണ് ഇയാൾ ഫെയ്സ്ബുക്കിലൂടെ കബളിപ്പിക്കാൻ നോക്കിയത്. താൻ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും നടിക്ക് അയച്ച മെസേജിൽ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് അപർണ അനുയോജ്യയാണ്. കോൺടാക്ട് നമ്പറിനായി ‘അമ്മ’ യിൽ ബന്ധപ്പെട്ടപ്പോൾ താങ്കൾ അംഗമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഫോൺ നമ്പർ മെയിൽ ചെയ്യണം. ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട്– ഇതായിരുന്നു ‘അസിസ്റ്റന്റി’ന്റെ സന്ദേശം. ഇതിന് അപർണ മറുപടിയും നൽകി. തന്റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിൽ ഉണ്ട്. അദ്ദേഹത്തിൽ നിന്ന് വാങ്ങാൻ നടി പറഞ്ഞു. അപാകത തോന്നിയ അപർണ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ജൂഡിന് കൈമാറി. അപ്പോഴാണ് തനിക്ക് അങ്ങനൊരു സംവിധാന സഹായി ഇല്ലെന്നു ജൂഡ് പറയുന്നത്.
തുടർന്ന് അപർണയുടെ സ്ക്രീൻഷോട്ട് സഹിതം ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. തന്റെ സഹായി എന്ന് പേരിൽ സിനിമാരംഗത്തുള്ള പ്രശസ്തർക്ക് സന്ദേശങ്ങൾ അയക്കുന്ന തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട്. എനിക്ക് അങ്ങനൊരാളില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നേരിട്ട് തന്നെ അറിയിക്കണമെന്നും പോസ്റ്റിൽ ജൂഡ് കുറിച്ചു.
aparna balamurali facebook post
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...