സൗത്ത് ഫിലിം ആൻഡ് ആർട്സ് അക്കാദമി ഫെസ്റ്റിവലിൽ മലയാളികൾക്ക് അഭിമാനമായി മലയാള ചിത്രം 24 ഡേയ്സ് . ചിലിയിൽ നടന്ന ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും , മികച്ച സംവിധായകനും നടനും ഉൾപ്പെടെ 9 പുരസ്കാരങ്ങളാണ് 24 ഡേയ്സ് സ്വന്തമാക്കിയത്.
മികച്ച സിനിമ(24ഡേയ്സ്), മികച്ച സംവിധായകൻ (ശ്രീകാന്ത് ഇ. ജി.), മികച്ച നവാഗത സംവിധായകൻശ്രീകാന്ത് ഇ. ജി.), മികച്ച നടൻ(ആദിത് യു. എസ്.), ഛായാഗ്രഹണം(നിജിൻ ലൈറ്റ്റൂം), എഡിറ്റിംഗ്(പ്രദീപ് ശങ്കർ), സൗണ്ട് ഡിസൈൻ(ശങ്കർ ദാസ് വി.സി.), കലാസംവിധാനം(ജഗത് ചന്ദ്രൻ), മികച്ച പോസ്റ്റർ(നിജിൻ ലൈറ്റ്റൂം-ഓഡിയൻസ് പോൾ) എന്നിവയാണ് 24 ഡേയ്സ് നേടിയത്.
ആദ്യമായാണ് ഒരു മലയാള സിനിമ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങളിലെ എല്ലാ പുരസ്കാരങ്ങളും കരസ്ഥമാക്കുന്നത്. മലയാള സിനിമ ലോകസിനിമയുടെ നെറുകയിൽ ഒരിക്കൽ കൂടി എത്തുകയാണ് ശ്രീകാന്തിന്റെ 24 ഡെയ്സിലൂടെ. ആഫ്രിക്കൻ ഓസ്കാർ നേടിയ സംടൈംസ് ഇൻ ബാൾട്ടിമോർ ഉൾപ്പെടെ ശ്രദ്ധേയങ്ങളായ ഒട്ടനവധി സിനിമകളോട് മാറ്റുരച്ചാണ് 24 ഡെയ്സിന്റെ സമാനതകളില്ലാത്ത ഈ നേട്ടം.
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ 24 ദിവസങ്ങൾ കൊണ്ടു സംഭവിക്കുന്ന വഴിത്തിരിവുകൾ ആണ് 24 ഡെയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള ഒരു ബൈക്ക് റാലിയുടെ സമയം കൂടിയാണ് ഈ 24 ദിവസങ്ങൾ. ഭാരത ഭൂവി3ലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിക്ക് അനുഭവിക്കാൻ സാധിക്കാത്തതായി പിന്നേ ഒന്നും തന്നെ ഈ ഭൂമിയിൽ അവശേഷിച്ചിട്ടില്ല. അത്രയും സംഭവബഹുലമാണ് 24 ഡെയ്സിലെ കഥാനായകൻറെ ജീവിതവും. ജീവിത യാത്രയിലെ മലകളും, ചുഴികളും, തിരിവുകളും, സമതലങ്ങളും അതിനൊപ്പം ആത്മീയതയും ഈ യാത്രയുടെ ഭാഗമാകുന്നു. ഇരുചക്രവാഹന യാത്ര പോലെ ബാലൻസ് ചെയ്തു നാം കടന്നു പോകുന്ന ജീവിതത്തിലെ തിരിച്ചറിവുകൾ ആണ് ആത്യന്തികമായി ജീവിതവും സിനിമയും.
ചിലിയിൽ മാത്രമല്ല 24 ഡെയ്സ് മികവ് അറിയിച്ചത്. സ്വിറ്റ്സർലൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 76 ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിദേശചിത്രത്തിനുള്ള പുരസ്കാരം കഴിഞ്ഞ മാസം 24 ഡേയ്സ് നേടിയിരുന്നു. സംസ്ഥാന പുരസ്കാര വിധി നിർണയത്തിൽ അവസാന റൗണ്ടിൽ ഇടം നേടാനും 24 ഡേയ്സിന് സാധിച്ചു.
ലെറ്റ് ഗോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമാപ്രേമികളായ ഒരു കൂട്ടം ആളുകളാണ് ഈ ചിത്രത്തിന് പിന്നിൽ. നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ 24 ഡേയ്സിന് ശേഷം അടുത്ത ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ് ഈ ടീം.
9 awards for 24 days movie in south film and arts academy festival
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...