അന്ന് അനുഗ്രഹിച്ച ശ്രീലക്ഷ്മിയെ സന്ദർശിക്കാനെത്തി സുരേഷ് ഗോപി…
Published on

ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി പ്രചാരണത്തിനിടെ യുവതിയുടെ നിറവയറിൽ തൊട്ടനുഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം തിരക്കുകള്‍ ഒഴിഞ്ഞതോടെ അന്ന് തന്നോടൊപ്പം വാര്‍ത്തകളിൽ ഇടം പിടിച്ച ശ്രീലക്ഷ്മിയെ കാണാനെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ശ്രീലക്ഷ്മിയെ സന്ദര്‍ശിച്ച വിവരവും ചിത്രങ്ങളും സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഗര്‍ഭിണിയുടെ നിറവയറിൽ തൊടുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ നടന്റെ പ്രവൃത്തിയ്ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാൽ മുൻപ് ഈ വിഷയത്തിൽ പ്രതികരിച്ച സുരേഷ് ഗോപി താൻ മാതൃത്വത്തെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണെന്നും പറഞ്ഞിരുന്നു. തന്റെ ഭാര്യ അഞ്ച് കുട്ടികളെ പ്രസവിച്ച അമ്മയാണെന്നും നടൻ പറഞ്ഞു. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യത്തിൽ കരുതലുണ്ടെന്നതിനു പുറമെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതിന്റെ പേടിയുമുണ്ടെന്ന സത്യം പങ്കുവെച്ചു. ആ ഗര്‍ഭിണിയെ വാരിപ്പുണര്‍ന്ന് ഒരുമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. എന്നാൽ സാമൂഹികജീവിതത്തിൽ അത് സാധ്യമാകില്ലല്ലോ എന്നും താരം ചോദിച്ചു.
അതേസമയം, ഗര്‍ഭിണിയുടെ വയറിൽ തൊട്ട സുരേഷ് ഗോപിയ്ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ന്നതോടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഭാര്യ രാധിക ശ്രീലക്ഷ്മിയെ സന്ദര്‍ശിച്ചിരുന്നു. ഗര്‍ഭിണികളെ കണ്ടാൽ ഭഗവാൻ പോലും എഴുന്നേറ്റു നിൽക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അത് മനസ്സിലാക്കാൻ കഴിയാത്തവരോട് മറുപടിയില്ലെന്നും രാധിക പ്രതികരിച്ചിരുന്നു.
Suresh Gopi visits Sreelekshmy house.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...