ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കാൻ സാധ്യത!
Published on

ഇക്കുറി മികച്ച നടനുള്ള ദേശീയപുരസ്കാരം ആര്‍ക്ക് ലഭിക്കും. അമുദവനു തന്നെയെന്നാണ് സിനിമാപ്രേമികളുടെ പക്ഷം. 12 വര്‍ഷത്തിന് ശേഷം നടൻ മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമയായ ”പേരൻപി”ലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു അമുദവൻ. ദേശീയ അവാര്‍ഡ് ജേതാവായ റാം എന്ന സംവിധായകനായിരുന്നു ”പേരൻപ്” ഒരുക്കിയത്. റോട്ടര്‍ഡാം, ഐഎഫ്എഫ്ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്ശിപ്പിക്കപ്പെട്ടപ്പോള് തന്നെ മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടിയെ തേടിയെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യൽമീഡിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മികച്ച നടനുള്ള നോമിനേഷനില്‍ മമ്മൂട്ടിയും ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പേരൻപിൽ മമ്മൂട്ടിയുടെ മകളായി അസാധ്യപ്രകടനം കാഴ്ചവെച്ച സാധന, സംവിധായകൻ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ പേരന്പ് നോമിനേഷനിൽ കയറിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാനസിക വൈകല്യമുള്ള ഒരു മകളും അവളുടെ അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരൻപ് പറഞ്ഞത്. തെലുങ്ക് ചിത്രം യാത്രയിലെ പ്രകടനവും ജൂറി പരിഗണിക്കാൻ സാധ്യതയുണ്ട്.
തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെയാണ് റാമിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നത്. 1989-ൽ മതിലുകള്‍, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളിലൂടേയും 93-ൽ പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങളിലൂടേയും 98-ൽ ഡോ. ബാബസഹേബ് അംബേദ്കറിലൂടേയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള നടനാണ് മമ്മൂട്ടി. മെയ് അവസാന വാരത്തിനുള്ളില്‍ അവാര്‍ഡ് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
ബധായി ഹോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഗജ്രാജ് റാവു, മന്റോയിലൂടെ നവാസുദ്ദീൻ സിദ്ധിഖി, മുള്ക്കിലൂടെ റിഷി കപൂര്‍, ഒമെര്ട്ടയിലൂടെ രാജ്കുമാര് റാവു എന്നിവരും ഇക്കുറി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നോമിനേഷൻ ലഭിച്ചവരുടെ കൂട്ടത്തിലുള്പ്പെട്ടിട്ടുണ്ട്.
National Award….
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...