പാർവതി പ്രധാന കഥാപാത്രത്തിലെത്തിയ ഉയരെ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ച് എല്ലായിടത്തുനിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ താല്പര്യത്തോടെ ഒരു ചിത്രം കാണാൻ തീയേറ്ററുകളിലേക്ക് പോയത് ഇതിനു മുൻപ് ബാഹുബലിക്ക് എന്നാണ് കുടുംബ പ്രേക്ഷകർ പറയുന്നത്.
മോഹൻലാലിൻറെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയുമെല്ലാം മാസ്സ് ചിത്രങ്ങളുടെ ഗണത്തിൽ പെട്ടതിനാൽ എല്ലാ പ്രേക്ഷകരും ഒരു പോലെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നില്ല.ഈ ചിത്രങ്ങൾ ഫാൻസിന് വളരെ ആകാംഷയും സന്തോഷവും നൽകിയെങ്കിലും കുടുംബ പ്രേക്ഷകർ അത്ര ആവേശത്തോടെ ഏറ്റെടുത്തിരുന്നില്ല.
ഉയരെ സിനിമയെക്കുറിച്ചും പാർവതിയുടെ അഭിനയത്തെക്കുറിച്ചും ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥക്കും മനു അശോകന്റെ സംവിധാനത്തെക്കുറിച്ചുമെല്ലാം വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സത്യൻ അന്തിക്കാട്,ആരോഗ്യമന്ത്രി കെ കെ ശൈലജ,അരുൺ ഗോപി,സിത്താര,മധുപാൽ,ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേരാണ് ഉയരേയ്ക്ക് മികച്ച പ്രതികരണവുമായി രംഗത്തെത്തിയത്.
പാർവതിയെക്കൂടാതെ ആസിഫ് അലി,ടോവിനോ തോമസ് എന്നിവരും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...