
Malayalam Breaking News
പുതിയ വിജയ് ചിത്രത്തിൽ വില്ലനാവുന്നത് ഷാരൂഖ് ഖാൻ !!!
പുതിയ വിജയ് ചിത്രത്തിൽ വില്ലനാവുന്നത് ഷാരൂഖ് ഖാൻ !!!
Published on

വിജയ് നായകനാവുന്ന പുതിയ ചിത്രത്തിൽ വിജയ്‌യുടെ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാൻ. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ അടുത്തിടെ ആറ്റ്‌ലി ഷാരുഖ് ഖാനും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിജയ് ചിത്രത്തിൽ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലൻ വേഷത്തിൽ ആണ് ഷാരുഖ് എത്തുക എന്നാണ് സൂചന.
ആരാധകർക്ക് വമ്പൻ പ്രതീക്ഷ നൽകി കൊണ്ട് ദളപതി വിജയ് ഒരിക്കൽ കൂടി സംവിധായകൻ ആറ്റ്ലിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ഫുട്‌ബോൾ കോച്ച് ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത് എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
4-5 ദിവസം ആണ് ഷാരുഖ് ഖാന് ഷൂട്ടിങ് ഉണ്ടാവുക. ഒന്നുകിൽ ചെന്നൈ അല്ലെങ്കിൽ മുംബൈയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഭാഗം ഷൂട്ട് ചെയ്യുക എന്നാണ് സൂചന. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര ആണ് അണിനിരക്കുന്നത്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്- ആറ്റ്‌ലി ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ജി കെ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു. ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബൻ ആയിരിക്കും. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ മാസ്സ് ഫാമിലി എന്റർട്ടട്ടൈനേർ ചിത്രം നിർമ്മിക്കുന്നത്.
is sharukh khan in atlee new filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...