
Malayalam Breaking News
പ്രിയ നടി രംഭയുടെ കുടുബ ചിത്രങ്ങൾ ;ഏറ്റെടുത്ത് ആരാധകർ !!!
പ്രിയ നടി രംഭയുടെ കുടുബ ചിത്രങ്ങൾ ;ഏറ്റെടുത്ത് ആരാധകർ !!!
Published on

എല്ലാവർക്കും വളരെ പ്രിയങ്കരിയായ നടിയായിരുന്നു രംഭ.
രു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭ വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ് ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഇപ്പോൾ കാനഡയിൽ ജീവിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ രംഭയും ഭർത്താവ് ഇന്ദ്രൻ പദ്മനാഭനും മടിക്കാറില്ല. അടുത്തിടെ രംഭയ്ക്ക് ഒരു ആൺകുഞ്ഞു കൂടി പിറന്ന വിവരവും ഇന്ദ്രൻ പദ്മനാഭനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മൂന്നാമത്തെ കുഞ്ഞിനൊപ്പമുള്ള രംഭയുടെയും ഭർത്താവിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന. 2018 സെപ്തംബർ 25 ന് ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.
ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങളും കുറച്ചു മാസങ്ങൾക്കു മുൻപെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രന് പദ്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രന് പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.
actress ramba family photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...